HOME
DETAILS

മുറിവുകളും  രക്തസ്രാവവും സൂക്ഷിക്കണം

  
backup
July 30 2017 | 04:07 AM

%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b5%e0%b5%81

 

ചര്‍മത്തിലോ മാംസത്തിലോ ഉണ്ടാകുന്ന അസ്വാഭാവിക വിടവുകളാണ് മുറിവുകള്‍. രക്തത്തിനു പുറത്തേയ്‌ക്കൊഴുക്കാനും, രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും മുറിവുകള്‍ പഴുതൊരുക്കുന്നു. മുറിവ് മൂടിവയ്്‌ക്കേണ്ടതിന്റെ (ഡ്രസ് ചെയ്യേണ്ടതിന്റെ) പ്രാധാന്യം ഇതില്‍ നിന്നു വ്യക്തമാണല്ലോ.

 

രക്തസ്രാവം പലതരം


നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത അനേകശതം സൂക്ഷ്മ രക്തക്കുഴലുകള്‍ കാപ്പിലറികള്‍ അഥവാ ലോമികകള്‍ നമ്മുടെ ഓരോ ഇഞ്ച് മാംസത്തിലുമുണ്ട്. മുറിവ് ചെറുതാണെങ്കില്‍ ഇവ മാത്രമേ മുറിഞ്ഞിട്ടുണ്ടാവുകയുള്ളൂ. മുറിവിലെല്ലായിടത്തു നിന്നുമായി സാവധാനത്തില്‍ രക്തം പൊടിഞ്ഞുവരികയാണ് ഈ സൂക്ഷ്മരക്തക്കുഴലുകള്‍ മുറിഞ്ഞാലുള്ള രക്തസ്രാവത്തിന്റെ പ്രത്യേകത. പുറംതൊലിഉരിച്ചില്‍ മാത്രമുള്ള മുറിവുകളില്‍ ഇങ്ങനെയുള്ള രക്തസ്രാവം മാത്രമേ ഉണ്ടാകുകയുളളൂ.
കാണാന്‍ പാകത്തിനു വലിപ്പമുള്ള രക്തക്കുഴലുകള്‍ രണ്ടുതരമുണ്ട്; ധമനികളും സിരകളും. സിരകളിലേറെ പങ്കും ചര്‍മത്തിന് തൊട്ടു താഴെ കൂടിയാണ് പോകുന്നത്. അതിനാല്‍ മുറിവിനൊരല്‍പ്പം ആഴക്കൂടുതലുണ്ടെങ്കില്‍ തന്നെ ഇവ മുറിഞ്ഞിട്ടുണ്ടാകാം. മുറിവിലെ ഒരു നിശ്ചിതസ്ഥലത്തുനിന്നുള്ള തുടര്‍ച്ചയായ രക്തമൂറലാണ് സിര മുറിഞ്ഞാലുണ്ടാവുക. രക്തത്തിന് ഇരുണ്ട ചുവപ്പുനിറമായിരിക്കും.


'ധാരമുറിഞ്ഞ' രക്തസ്രാവമാണ് ധമനി മുറിഞ്ഞാലുണ്ടാകുക.നല്ല ശോഭയുളള ചുവപ്പുനിറമായിരിക്കും രക്തത്തിന്. ഹൃദയത്തില്‍ നിന്ന് നേരിട്ടുവരുന്ന രക്തമായതിനാല്‍ (പ്രാണവായുവേണ്ടുവോളമുള്ള ശുദ്ധരക്തം) ഹൃദയത്തിന്റെ ഓരോമിടിപ്പിനും അനുസരിച്ചാണ്, മുറിഞ്ഞ ധമനിയിലൂടെ രക്തം പുറത്തുചാടുന്നത്
ധമനികള്‍ പൊതുവെ മാംസത്തിന്റെ ആഴത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ അവ വലിയ അസ്ഥികളോട് ചേര്‍ന്നിരിക്കുന്നു. ഇങ്ങനെ അസ്ഥിസാമീപ്യമുള്ള മിക്കസ്ഥലങ്ങളിലും ചര്‍മത്തിലൂടെ ധമനിയെ തൊട്ടറിയുകയും ചെയ്യാം. ഈ സ്ഥലങ്ങളിലെ ചെറിയമുറിവുകള്‍ പോലും ധമനിയെ നേരിട്ടുബാധിച്ചേക്കാം എന്നതിനാല്‍ അപകടകാരികളായേക്കാം.


മുറിഞ്ഞാല്‍ സ്വയംവണ്ണം കുറക്കാനുള്ള ഒരുശേഷി നമ്മുടെ രക്തക്കുഴലുകള്‍ക്കുണ്ട്. ഇത് രക്തസ്രാവം കുറയ്ക്കും. ധമനിയായാലും സിരയായാലും, രണ്ടായി മുറിഞ്ഞ് അറ്റങ്ങള്‍ തമ്മില്‍ ചുരുങ്ങിമാറി നില്‍ക്കുന്ന രക്തക്കുഴലുകളെക്കാള്‍ മാരകമാണ്, ഭാഗികമായി മുറിഞ്ഞ രക്തകുഴലുകള്‍. കാരണം ഇവയുടെ അറ്റങ്ങള്‍ (രക്തകുഴലുകളുടെ'മുറിവായ്'കള്‍) ചുരുങ്ങിച്ചെറുതാകില്ല. തന്‍മൂലം അവയിലേക്കുള്ള മുറിവ് തുറന്നുതന്നെയിരിക്കും. രക്തസ്രാവം തുടരുകയും ചെയ്യും. എന്നാല്‍ കൈകാലുകളിലേയ്ക്കുള്ള വലിയ ഒറ്റ ധമനികളുടെ കാര്യം വ്യത്യസ്തമാണ്.
ഒരു വലിയ സിര മുറിയുന്നത്ര അപകടകാരിയാണ്, ഒരുചെറിയ ധമനി മുറിയുന്നത്, ധമനി മുറിഞ്ഞാല്‍ മുറിവിനപ്പുറത്തുള്ള ഭാഗത്തേക്ക് രക്തമെത്താന്‍ വിഷമം വരും, കൈകാലുകള്‍, വിരലുകള്‍, വൃഷണസഞ്ചി എന്നിവയുടെ കാര്യത്തില്‍ ഇത് അത്യന്തം ആപത്കരമാണ്. ധമനിയിലേല്‍ക്കുന്ന മുറിവിലൂടെ ഹൃദയത്തില്‍ നിന്നും പമ്പുചെയ്യുന്ന ശുദ്ധരക്തത്തിന്റെ ഒരംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അതിനാല്‍ മുറിവ് ചെറുതാണെങ്കിലും അതില്‍ ധമനി പെട്ടിട്ടുണ്ടെങ്കില്‍ പ്രശ്‌നത്തെ ഗുരുതരമായി കാണണം. എത്രയും പെെട്ടന്ന് രക്തസ്രാവം നിര്‍ത്തുകയും വൈദ്യസഹായം ലഭ്യമാകുകയും വേണം.
മുറിവിന്റെ വലിപ്പത്തിനനുസരിച്ചുള്ള പ്രതീക്ഷയില്‍ കവിഞ്ഞ രക്തസ്രാവം കണ്ടാല്‍ ധമനിയോ, വലിപ്പമുള്ള ഏതെങ്കിലും സിരയോ മുറിഞ്ഞതായി സംശയിക്കാം.

 

മുറിവുകളും പലതരം


സ്വന്തം ശരീരത്തിലായാലും സോപ്പും ശുദ്ധജലവുമുപയോഗിച്ച് കഴുകിയ കൈകൊണ്ടേ മുറിവ് പരിചരിക്കാവൂ. കൈകഴുകിയതിനുശേഷം, ധരിച്ചിരിക്കുന്ന വസ്ത്രത്തിലും മറ്റും കൈ തുടക്കുന്നത് വൃത്തിക്ക് കുറവ് വരുത്തും.
മുറിവുളള കൈകൊണ്ട് ശുശ്രൂഷകന്‍ മറ്റൊരു മുറിവ് പരിചരിക്കരുത്. മുറിവേറ്റയാള്‍ക്ക് എന്തെങ്കിലും രോഗബാധ ഉണ്ടെങ്കില്‍ അത് ശുശ്രൂഷിക്കുന്നയാള്‍ക്കും പകരും. മൃഗങ്ങളുടെ കടി, മാന്ത് ഇവ മൂലമുളള മുറിവ് പരിചരിക്കുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം, മുറിവില്‍ രോഗാണുക്കള്‍ ഉണ്ടാകാം. സ്വന്തം മുറിവുകള്‍ മൂടിവച്ചുമാത്രമേ അന്യരുടെ മുറിവുകള്‍ പരിചരിക്കാവൂ എന്ന് ചുരുക്കം. രോഗിയുടെ വായില്‍ കൈകടത്തി കല്ല്, മണ്ണ്, മുതലായവ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം (കൈയുറ, ബാന്‍ഡ് എയ്ഡ്, ബാന്‍ഡേജ്, ഒട്ടുന്ന പ്ലാസ്റ്റര്‍ എന്നിവയൊന്നും കിട്ടിയില്ലെങ്കില്‍ തന്നെ തൂവാല കൊണ്ടെങ്കിലും ഈ സന്ദര്‍ഭത്തില്‍ കൈപ്പത്തിപൊതിയണം. മുറിവുകളില്‍ നിന്നും വൃണങ്ങളില്‍ നിന്നുമുള്ള രക്തമാംസാവശിഷ്ടങ്ങളും, വായയില്‍ നിന്നുളള ഉമിനീരും മറ്റും സ്വന്തം കണ്ണ്, മൂക്ക്, ചുണ്ട്, എന്നിവിടങ്ങളിലാകാതെ ശ്രദ്ധിക്കണം.

 


(1) വരഞ്ഞുമുറിച്ചതുപോലുള്ള മുറിവുകള്‍ (കിരശലെറ ംൗിറ)െ: കത്തി, ബ്ലേഡ്, ഉളി എന്നിവകൊണ്ടുള്ള മുറിവില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ രക്തം വരുന്നത് പതിവാണ്. ശ്വാസമറ്റോ, ഹൃദയം നിന്നോ, ബോധമറ്റുകിടക്കുന്ന ഒരാളുടെ യഥാര്‍ത്ഥപ്രശ്‌നത്തില്‍ നിന്ന് ഇത്തരം മുറിവുകള്‍ ശുശ്രൂഷകന്റെ ശ്രദ്ധ തെറ്റിച്ചേക്കാം.
(2) വികൃതമായ മുറിവ് (ഘമരലമേലേറ ംീൗിറ): കത്തിയുടെ മുര്‍ച്ചയില്ലാത്ത അരികുകൊണ്ടാഞ്ഞടിച്ചാലോ, മൃഗങ്ങള്‍ ശരീരഭാഗങ്ങള്‍ മാന്തിയെടുത്താലോ മറ്റോ ഉണ്ടാകുന്ന മുറിവ് കൃത്യമായി ആകൃതിയില്ലാത്തതാണ്. ഇതോടൊപ്പം മുറിഞ്ഞ രക്തക്കുഴലുകളുടെ അറ്റങ്ങളും ചതഞ്ഞിരിക്കുന്നതിനാല്‍ ഇവയില്‍ നിന്ന് സമാനവലിപ്പമുള്ള വരിഞ്ഞുമുറിച്ചതുപോലുള്ള മുറിവിനേക്കാള്‍ രക്തസ്രാവം കുറവായിരിക്കും. എന്നാല്‍ രക്തക്കുഴലുകള്‍ ഭാഗികമായി കീറിനില്‍ക്കുന്നുണ്ടെങ്കില്‍ രക്തസ്രാവം തുടരും. തല, നെറ്റിത്തടം തുടങ്ങിയ ഭാഗങ്ങളില്‍ (എല്ലിനുമീതെ അധികം മാംസമില്ലാത്ത സ്ഥലങ്ങള്‍) വികൃതമായ മുറിവുണ്ടാകാനുള്ള പ്രഹരമേറ്റാലും, ഉണ്ടാകുന്ന മുറിവിന് ഒറ്റനോട്ടത്തില്‍ വരഞ്ഞുമുറിച്ചതുപോലെയുളള മുറിവിന്റെ ഛായയായിരിക്കും. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍, അരികുകള്‍ ചതഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പെടും.
(3) മുനകളാലുണ്ടാകുന്ന മുറിവ് (ജൗിരൗേലൃലറ ംീൗിറ) (മുള്ള്, സൂചിമുന മുതലായവയാല്‍): ഇത്തരം മുറിവുകളുടെ ഉള്‍ഭാഗം കഴുകുവാനോ,വൃത്തിയാക്കാനോ, അവിടേക്ക് അണുനാശിനികള്‍ വേണ്ടവിധം എത്തിക്കാനോ സാദ്ധ്യമല്ലല്ലോ. അതിനാല്‍ ഉടന്‍തന്നെ ഇത്തരം മുറിവുകളില്‍ നിന്ന് അല്പം രക്തം ഞെക്കിക്കളയുന്നത്, മുറിവിനുള്‍ഭാഗം കഴുകുന്നതിനു തുല്യമാണ്. അതിലൂടെ അകത്തു കയറിയ രോഗാണുക്കളും പൊടിപടലങ്ങളും കുറെയൊക്കെ പുറത്തുപോകും. വായുസമ്പര്‍ക്കത്തിനു സൗകര്യമുള്ള തുറന്ന മുറിവിനേക്കാള്‍, ടെറ്റനസ് തുടങ്ങിയ രോഗബാധകള്‍ക്ക് സാദ്ധ്യത കൂടുതലാണ് ഇത്തരം മുറിവുകളില്‍.
(4) ചര്‍മത്തിന്റെ പുറം അടുക്കുകള്‍ (പുറം തൊലി) ഉരിഞ്ഞുപോയുണ്ടാകുന്ന മുറിവുകള്‍ (അയൃമശെീി)െ: ഉരസല്‍ അഥവാ ഘര്‍ഷണമാണ്, മിക്കപ്പോഴും പുറം തൊലിയുരിച്ചിലിനു കാരണമാകുന്നത്. കുട്ടികള്‍ ഓടിവീഴുമ്പോഴും, കയര്‍, ചരട് എന്നിവ ഉരസുമ്പോഴും ഇങ്ങനെ സംഭവിയ്ക്കാം. എന്നാല്‍ ശക്തിയോടെയുള്ള ഉരസലും, മര്‍ദ്ദവും ചര്‍മത്തിന്റെ മുഴൂവന്‍ കനത്തെയും അപഹരിച്ച്, വികൃതമായ മുറിവുകളുണ്ടാകും. കൃത്യമായ വിസ്തൃതിയില്‍ പുറം തൊലിയുരിച്ചിലുണ്ടായിട്ടില്ലെങ്കില്‍ പരിചരണത്തിന് തിടുക്കം കൂട്ടേണ്ടതില്ല. കാര്യമായ രക്തസ്രാവമില്ലാത്ത ചെറിയ മുറിവുകളെ പോലെ പരിചരണത്തിന് സാവകാശം തരുന്ന മറ്റൊന്നാണിത്.
(5) ചതവും ചോരകക്കലും (ഇീിൗേശെീി ീൃ യൃൗശലെ): പുറത്തേക്കു വരാതെ, ചര്‍മത്തിലോ തൊട്ടുതാഴെയുള്ള മാംസത്തിലോ രക്തം സ്രവിച്ച് കെട്ടിനില്‍ക്കുന്നതാണ് ചോരകക്കല്‍ അഥവാ 'ബ്രൂയിസ്'. താത്ക്കാലികമായേല്‍ക്കുന്ന ഞെക്കലും ചതവുമാണിതിനുപിന്നില്‍. വാതിലിനിടയില്‍ വിരല്‍തുമ്പ് പെടുമ്പോഴും, ഉരുളന്‍ വടികൊണ്ടടിയേല്‍ക്കുമ്പോഴും ഇങ്ങനെയുണ്ടാകാം. സ്ത്രീകളുടെയും, കുട്ടികളുടെയും, വൃദ്ധരുടെയും ശരീരത്തില്‍ എളുപ്പം ചോരകക്കലുണ്ടാകും. ഉള്ളില്‍ സംഭവിച്ച മുറിവിന്റെയും ചതവിന്റെയും, ഉളുക്കിന്റെയും ലക്ഷണമാകാം ചിലപ്പോള്‍ പുറത്തേക്കുകാണുന്ന ചോരകക്കലുകള്‍. ചതവുണ്ടായാല്‍ ചോരകക്കലുണ്ടാവണമെന്നോ, ചതവിന്റെ സ്ഥാനത്തുതന്നെ ചോരകക്കലുണ്ടാകണമെന്നോ യാതൊരു നിര്‍ബന്ധവുമില്ല. വയറിലടിയേറ്റാല്‍ ചോരകക്കലൊന്നും കാണാത്തവരില്‍ ആന്തരാവയവങ്ങള്‍ക്ക് ആഘാതമേറ്റതായി കാണാറുണ്ട്.

 

 

ചില പ്രത്യേക ശരീരഭാഗങ്ങളിലെ
മുറിവുകളും രക്തസ്രാവവും

 

ടെറ്റനസ് രോഗബാധയും മുറിവും


'മുറിവിലൂടെ പോയ്‌സണ്‍ കയറുക' എന്നാണ് ഗ്രാമീണ ഭാഷയില്‍ 'ടെറ്റനസ് ' രോഗബാധയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്.
തുരുമ്പുള്ള ഇരുമ്പ് കൊണ്ട് മുറിഞ്ഞാല്‍ മാത്രമേ, ടെറ്റനസ് രോഗബാധയുണ്ടാവൂ എന്നൊരു അബദ്ധധാരണ നമ്മുടെ അഭ്യസ്ഥവിദ്യര്‍ക്കിടയില്‍ പോലും ഉണ്ട്. എന്നാല്‍ ഏത് മുറിവിലൂടെയും ഈ രോഗബാധ ഉണ്ടാകാമെന്നതാണ് ശരി. പ്രാണികളുടെ ദംശനമേറ്റുണ്ടായ മുറിവിലൂടെ പോലും. അതിനാല്‍ ശരിയായ രീതിയില്‍ മുന്‍കൂട്ടി പ്രതിരോധകുത്തിവയ്പ് എടുക്കാത്തവര്‍, മുറിവുണ്ടായാല്‍ എത്രയും വേഗം 'ടെറ്റനസ് ടോക്‌സോയ്ഡ്' ഇഞ്ചക്ഷന്‍ (ടി.ടി ഇഞ്ചക്ഷന്‍) എടുക്കേണ്ടതാണ്.
മണ്ണ്, ചാണകം തുടങ്ങിയവ മുറിവില്‍ പുരളുന്നത് ടെറ്റനസ് രോഗബാധക്കുള്ള സാധ്യത കൂട്ടും. ചതഞ്ഞ ശരീരഭാഗങ്ങളിലുള്ള മുറിവുകള്‍, മുനകളാലുള്ള മുറിവുകള്‍, ധാരാളം പഴുപ്പ് കെട്ടിക്കിടക്കുന്ന മുറിവുകള്‍ എന്നിവയെത്തുടര്‍ന്ന് ടെറ്റനസ് രോഗമുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്.

 

1. തലയിലെ മുറിവ്
ഒരു മേശയ്ക്ക് മുകളില്‍ സാമാന്യം വലിവോടെ ഒട്ടിച്ചിട്ടുള്ള ഇലാസ്റ്റിക് ഷീറ്റ് പോലെയാണ് നമ്മുടെ തലയിലെ രോമാവൃതമായ ചര്‍മം. (ഠവല ടരമഹു). ചെറിയൊരു മുറിവെങ്ങാനുമുണ്ടായാല്‍, ഉടന്‍തന്നെ അതിന്റെ രണ്ട് അരികുകളും പരസ്പരം അകന്ന് നില്‍ക്കും. അങ്ങനെ മുറിവിന് മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഒരുതരം അര്‍ഹമല്ലാത്ത വിസ്താരം കൈവരിക്കുകയും ചെയ്യും. വിസ്താരം കൂടുന്തോറും മുറിവില്‍ നിന്നുള്ള രക്തസ്രാവവും കൂടും. മുഖത്തെ പോലെതന്നെ തലയിലും രക്തക്കുഴലുകള്‍ ധാരാളമുണ്ട്. എന്നാല്‍ തലയ്ക്ക് മുറിവേറ്റാല്‍ സ്വയം ചുരുങ്ങി വണ്ണം കുറയാനുള്ള സാഹചര്യമില്ല. ഇക്കാരണത്താല്‍ തലയിലെ മുറിവുകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ രക്തമൊലിപ്പിക്കുക (പ്രത്യേകിച്ചും കുറുകെയുള്ളവ) സ്വാഭാവികമാണ്. സാധാരണ ഡ്രസിംഗ് കൊണ്ടുമാത്രം തലയിലെ കഠിനമായ രക്തസ്രാവം തടയാനാവില്ല. അരികുകള്‍ അകന്നിരിക്കാന്‍ പ്രവണത കാട്ടുന്നതിനാല്‍, മുറിവ് തുന്നിയടയ്ക്കുക അസാധ്യമാണ്. എത്രയും വേഗം മുറിവ് വൃത്തിയാക്കി (തണുത്ത ശുദ്ധജലം ഉപയോഗിച്ചാല്‍ രക്തസ്രാവം അത്രയും കുറയും). വൃത്തിയുള്ള തുണിവച്ച് കെട്ടലാണ് മുഖ്യ പ്രഥമശുശ്രൂഷ. ആശുപത്രിയിലെത്തുംവരെ മുറിവിനു മുകളിലമര്‍ത്തിപ്പിടിക്കുകയും വേണം. മുറിവിനടിയില്‍ തലയോട്ടിക്ക് പൊട്ടലുണ്ടെങ്കില്‍ (ഉദാ: ശക്തമായ അടിയേറ്റുണ്ടായ മുറിവ്) അമര്‍ത്തുന്നത് ദോഷം ചെയ്യും.
തലയില്‍ മുറിവുള്ളയാള്‍ക്ക് ഛര്‍ദ്ദി, ബോധക്ഷയം എന്നിവയുണ്ടായാല്‍, തലച്ചോറിന് ക്ഷതം തട്ടിയതായി (ഒലമറ കിഷൗമൃ്യ) സംശയിക്കണം. ഉടനെ ഇങ്ങനെയൊന്നും ഉണ്ടായില്ലെങ്കില്‍ത്തന്നെ, തുടര്‍ന്നുവരുന്ന 24 മണിക്കൂര്‍ നേരത്തിനുള്ളില്‍ ഈ വക ലക്ഷണങ്ങളുണ്ടാകുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും വേണം. ബോധക്ഷയമില്ലാത്ത പക്ഷം രോഗിയെ തലയും തോളും ഉയര്‍ത്തിവച്ച് പരിചരിക്കണം.രക്തസ്രാവം കഠിനമല്ലെങ്കില്‍, ഡ്രസിംഗ് വച്ചമര്‍ത്തി പത്തോ, പതിനഞ്ചോ മിനിട്ടിനുള്ളില്‍ രക്തസ്രാവം നില്‍ക്കും.

2 കൈവെള്ളയിലെ മുറിവ്
രക്തസഞ്ചാരം നല്ലതുപോലെയുള്ള ശരീരത്തിന്റെ മറ്റൊരു ഭാഗമാണ് കൈവെള്ള. അതുകൊണ്ടുതന്നെ മുറിവെത്ര ചെറുതായാലും നന്നായി രക്തം വരും ഉടന്‍തന്നെ മുറിവുള്ള ഭാഗത്ത് നേരിട്ടമര്‍ത്തി രക്തസ്രാവം നിയന്ത്രിക്കുക എത്രയും വേഗം പാഡോ വൃത്തിയുള്ള തുണിയോ മുറിവില്‍ വച്ച് മുഷ്ടി ചുരട്ടിപ്പിടിക്കാന്‍ പറയണം. മുറിവ് ആഴത്തിലുള്ളതാണെങ്കില്‍ കൈവിരലിലേക്കുള്ള പേശികളുടെ ടെന്‍ഡണുകള്‍ മുറിഞ്ഞിരിക്കാനിടയുണ്ട്. ഇങ്ങനെയുണ്ടാല്‍ മുഷ്ടി സ്വയം ചുരുട്ടിപ്പിടിക്കാന്‍ പറ്റില്ല. എത്രയും വേഗം തള്ളവിരലിനെ ഒഴിവാക്കി ഡ്രസ്സിംഗ് നടത്തി കൈ ഉയര്‍ത്തിവയ്ക്കുകയാണ് വേണ്ടത്.

3. കണ്ണിനേല്‍ക്കുന്ന മുറിവുകള്‍
ഉടനടി വൈദ്യസഹായം ആവശ്യമുള്ളതാണ് കണ്ണിലെ മുറിവുകള്‍. കണ്ണിലെ മുറിവുകള്‍ തൊടാനോ, കഴുകാനോ, വൃത്തിയാക്കാനോ തുനിയരുത്. മൃദുവായ തുണിമടക്കോ, തൂവാലയോ അടച്ച കണ്ണിന് മീതെവച്ച് അമര്‍ത്താതെ കെട്ടുകയാണ് ആദ്യം വേണ്ടത്. ഡ്രസിംഗിന് പരിക്കുപറ്റിയ കണ്ണിനെ മുഴൂവനായി മൂടാനുള്ള വലിപ്പം ഉണ്ടായിരിക്കണം. മറ്റേകണ്ണ് ചലിക്കുമ്പോള്‍ പരിക്കേറ്റ കണ്ണിന് വേദന തോന്നുന്നെങ്കില്‍ രണ്ടുകണ്ണും മൂടിവയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ ഉദ്ദേശം വിധേയനെ പറഞ്ഞു മനസ്സിലാക്കണം. ഒട്ടും വൈകാതെ ആശുപത്രിയിലെത്തിക്കണം.

4. നെഞ്ചിലേല്‍ക്കുന്ന മുറിവുകള്‍
നെഞ്ചിന്റെ ഭിത്തി തുളഞ്ഞുണ്ടാകുന്ന മുറിവുകള്‍ സെക്കന്റുകള്‍കൊണ്ട് മാരകമാകും. അതിനാല്‍ നെഞ്ചിന്റെ ഭിത്തിയിലുണ്ടാകുന്ന സൂചിമുനയോളം പോന്ന ദ്വാരം പോലും ഞൊടിയിടയില്‍ വായുകടക്കാത്ത വിധം അടയ്ക്കണം. കൈപ്പത്തികൊണ്ടെങ്കിലും പുറമേ നിന്നുള്ള വായു നെഞ്ചിനുളളില്‍ കടന്ന് ശ്വാസകോശം ചുരുങ്ങിപ്പോകാതിരിക്കാന്‍ ഇങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണ്. നെഞ്ച് തല്ലിയുള്ള വീഴ്ചയില്‍ ഒടിഞ്ഞ വാരിയെല്ല് കുത്തിക്കയറി ശ്വാസകോശത്തിലെ വായു തന്നെ നെഞ്ചിനുള്ളില്‍ ചോര്‍ന്നാലും ശ്വാസകോശം ചുരുങ്ങിപ്പോകും.

 

മുറിവിന്റെ പരിചരണം: ശ്രദ്ധിക്കേണ്ടത്

  • രക്തസ്രാവം നിലനില്‍ക്കുന്നതുവരെ മുറിവിനുമീതെ മര്‍ദ്ദം സ്ഥിരമായി പ്രയോഗിക്കണം. എന്നാല്‍ മര്‍ദ്ദബിന്ദുവില്‍ ഇടവിട്ടു മാത്രമേ മര്‍ദ്ദം പ്രയോഗിക്കാവൂ. മുറിവിലിരിക്കുന്ന രക്തക്കട്ട എടുത്ത് കളയാന്‍ ശ്രമിക്കുകയുമരുത്.
  •  ഒരു മര്‍ദ്ദബിന്ദുവിനുശേഷമുള്ള ഭാഗങ്ങളില്‍ മുറിഞ്ഞാല്‍ മാത്രമേ ആ മര്‍ദ്ദവിന്ദുവില്‍ ഇടവിട്ട് ഞെക്കുന്നത് കൊണ്ട് ഫലം കിട്ടൂ. ഒരു മര്‍ദ്ദബിന്ദുവിലാണ് മുറിവെങ്കില്‍ അതിനുമുമ്പത്തെ മര്‍ദ്ദബിന്ദുവില്‍ ഇടവിട്ടമര്‍ത്തിക്കൊണ്ടിരിക്കണം.
  • ഡ്രസിംഗുകള്‍ (പാഡ്, മടക്കിയ വൃത്തിയുള്ള തുണി) നനവില്ലാത്തവയായിരിക്കണം.
  • സ്ത്രീകള്‍ക്ക് മാസമുറയുള്ളപ്പോള്‍ ഉപയോഗിക്കാനുള്ള പ്രത്യേകതരം നാപ്കിനുകള്‍ : വീടുകളില്‍ ഏറ്റവും എളുപ്പം ലഭിക്കാവുന്ന വൃത്തിയുള്ള ഡ്രസ്സിംഗുകളാണിവയെന്നു പറയാം ; പ്രത്യേകിച്ചും പുതിയ പായ്ക്കറ്റ് പൊട്ടിച്ചെടുക്കുന്നവ. എന്നാല്‍ രക്തമൊലിക്കുന്ന പ്രതലങ്ങളോടു ചേര്‍ന്നിരിക്കുമ്പോള്‍, കൂടുതല്‍ രക്തം വലിച്ചെടുത്ത് സ്വയം നനയാനൊരു പ്രവണത ഇവ ചിലപ്പോള്‍ കാട്ടിയേക്കും. അതിനാല്‍ ഇവയെ അധികനേരത്തേക്കോ, സ്ഥിരമായിട്ടോ ഉപയോഗപ്പെടുത്താനാവില്ല. മുറിവിനോടു തല്‍ക്കാലം ചേര്‍ത്തുവയ്ക്കാന്‍ പറ്റിയ ഏറ്റവും വൃത്തിയുള്ള ഡ്രസിംഗ് ആയി മാത്രം ഇവയെ കരുതിയാല്‍മതി.
  • ഒരു രക്തധമനി മുറിഞ്ഞാല്‍, അതിന്റെ മുറിവിനു മുമ്പുള്ള ഭാഗത്തുനിന്നു പുറപ്പെടുന്ന ശാഖാധമനികള്‍ പൂര്‍വാധികം ശക്തിയായി അവയിലൂടെയുള്ള രക്തപ്രവാഹത്തിനു വഴിയൊരുക്കും.
  • വെളുത്ത നിറമുള്ള ഡ്രസിംഗും (വൃത്തിയുള്ള തുണിമടക്ക്, പാഡ്) 'ബാന്‍ഡേജും' (തുണിച്ചുറ്റ്) ആണ് മുറിവിന്റെയും വ്രണങ്ങളുടെയും പരിചരണത്തിന് നല്ലത്. (ഇവ നനവില്ലാത്തതുമായിരിക്കണം). കാരണം, മുറിവില്‍ നിന്നും രക്തം പിന്നെയും ഊറി വരുന്നുണ്ടോ എന്നറിയാന്‍ വെളുത്തനിറം സഹായിക്കും.
  • മുറിഞ്ഞ ശരീരഭാഗം താഴ്ന്നിരുന്നാല്‍, മുറിവിലൂടെയുള്ള രക്തസ്രാവം കൂടും. എന്നാല്‍ ആ ഭാഗം ഉയര്‍ത്തിവയ്ക്കുമ്പോള്‍, മുറിവിനുശേഷമുള്ളഭാഗത്ത് വല്ലാത്ത തരിപ്പ്, വേദന, നീലനിറം എന്നിവ ഉണ്ടെങ്കില്‍ രക്തസ്രാവം നില്‍ക്കാന്‍ വേണ്ടിമാത്രം അധികനേരം ഇങ്ങനെ ഉയര്‍ത്തിവയ്ക്കരുത്.
  • സോപ്പും സ്പിരിറ്റും: സോപ്പോ, സോപ്പിന്റെ ഗുണമുള്ള മറ്റു അണുനാശിനികളോ പ്രയോഗിച്ചയുടനെ, ആ മുറിവില്‍ സ്പിരിറ്റ് സ്പര്‍ശിച്ചാല്‍ സ്പിരിറ്റിന്റെ അണുനാശം മുഴുവന്‍ ഫലവത്താകില്ല. കാരണം സോപ്പ് ഒരു പാടയായി നില്‍ക്കുന്ന സ്ഥലത്തേക്ക് സ്പിരിറ്റിന് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ സോപ്പിന്റെ ഗുണങ്ങളുള്ള അണുനാശകങ്ങള്‍, അണുവിമുക്തമാക്കിയ ജലംകൊണ്ട് നല്ലപോലെ കഴുകിക്കഴിഞ്ഞതിനുശേഷം മാത്രം, ആ മുറിവിലേക്ക് സ്പിരിറ്റ് പ്രവേശിപ്പിക്കുക.
  • മുറിവിലായാല്‍ നല്ലപോലെ എരിച്ചിലും പുകച്ചിലും ഉണ്ടാക്കുന്ന അണുനാശിനികളാണ് ഏതാണ്ടെല്ലാ സ്പിരിറ്റുകളും. ആശുപത്രികളിലുപയോഗിക്കുന്ന 'കോടി നിറമുള്ള' തുണിയാണ് (കോട്ടന്‍ ബാന്‍ഡേജ്). തൂവെള്ള നിറമുള്ള തുണിയാണ് 'ഗോസ്' (വലക്കണ്ണിപോലുള്ളത്). രണ്ട് ഗോസ് കഷണങ്ങള്‍ക്കിടയില്‍, പഞ്ഞിവച്ചുണ്ടാക്കുന്നതാണ് ഡ്രസിംഗ് പാഡ് അഥവാ 'പാഡ് '
  • നമ്മുടെ നാഡീകേന്ദ്രങ്ങള്‍ക്ക്, ഒരിക്കല്‍ മുറിവേറ്റാല്‍, സ്വയം നേരേയാകാനുള്ള കഴിവില്ല. അതുകൊണ്ടാണവയെ സൃഷ്ടിപരമായിത്തന്നെ തലയോട്ടിക്കും നട്ടെല്ലിനുമുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നത്. രക്തത്തിലൂടെ പ്രാണവായുവും (ഓക്‌സിജന്‍) ഗ്ലൂക്കോസും തലച്ചോറില്‍ എത്തിക്കൊണ്ടിരിക്കുന്നത് നിലച്ചാല്‍ (ഉദാ: ശ്വാസം നില്‍ക്കുക, ഹൃദയസ്പന്ദനം നില്‍ക്കുക, കഴുത്തില്‍ കയറുകുടുങ്ങല്‍) എത്രയും പെട്ടെന്നുതന്നെ അവ പുനര്‍ലഭ്യമാക്കണം. 3 മിനിറ്റിനുള്ളിലാണ് വീണ്ടും അവ ലഭിക്കുന്നതെങ്കില്‍, തലച്ചോര്‍ പൂര്‍ണപ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള സാദ്ധ്യത അങ്ങേയറ്റമാണ്. 3 മുതല്‍ 7 മിനിറ്റിനുള്ളിലാണെങ്കില്‍, പൂര്‍ണ പ്രവര്‍ത്തനമോ, ഭാഗിക പ്രവര്‍ത്തനമോ വീണ്ടെടുക്കാം. 7 മിനിറ്റിനു ശേഷമാണെങ്കില്‍, തലച്ചോര്‍ അപൂര്‍വമായി പ്രവര്‍ത്തനം വീണ്ടെടുക്കുമെങ്കും. എങ്കില്‍ത്തന്നെ പല ഭാഗങ്ങളും തിരിച്ചുകിട്ടാത്ത വിധം നാമാവശേഷമായിരിക്കും; വ്യക്തിക്ക് പലപ്പോഴും സാധാരണജീവിതം സാദ്ധ്യമാവുകയുമില്ല. കുറഞ്ഞ താപനിലകളില്‍ ഇത്തരം സന്ദര്‍ഭങ്ങളെ തലച്ചോറിന് കുറച്ചുകൂടി നന്നായി അതിജീവിക്കാന്‍ കഴിയും. തലച്ചോര്‍ 'മരിച്ചാ'ലും ഒരാളുടെ ശ്വാസോച്ഛ്വാസവും ഹൃദയസ്പന്ദനവും ദീര്‍ഘനാള്‍ തുടരും.
  • തലയ്ക്ക് ക്ഷതമേറ്റ വ്യക്തിക്കുണ്ടാവുന്ന ഛര്‍ദ്ദി, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനപ്പിശകിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. (ക്ഷതമേറ്റ് 24 മണിക്കൂറിനുള്ളിലെപ്പോഴുണ്ടായാലും).
  • 'നട്ടെല്ലിന് ക്ഷതം സംശയിക്കുന്ന രോഗിയെ വടിപോലെ കിടത്തണം, വടിപോലെത്തന്നെയെടുക്കണം': ഇക്കൂട്ടരുടെ നട്ടെല്ലിനെ ഒരിക്കലും പിരിയാനോ വളയാനോ അനുവദിക്കരുത് എന്നതുകൊണ്ടാണ് ഈ പഴഞ്ചൊല്ലു രൂപപ്പെട്ടതുതന്നെ.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  11 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  13 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  13 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  13 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  13 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  14 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  14 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  14 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  14 hours ago