'ലാലുജി ക്ഷമിച്ചാലും'- രാജിക്ക് പത്തു മിനിറ്റ് മുമ്പ് ലാലുവിന് നിതീഷിന്റെ ഫോണ്‍വിളി
പട്ന: ക്ഷമാപണം നടത്താനായി രാജിവെക്കുന്നതിന് 10 മിനിറ്റ് മുമ്പ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ വിളിച്ചിരുന്നതായി റിപ്പോര്‍ട്ട്. 'ലാലുജി എന്നോട് ക്ഷമിക്കണം. 20 മാസം സര്‍ക്കാരിനെ മുന്നോട്ടുനയിച്ചു, ഇനി എനിക്ക് അതിന് കഴിയില്ല, ഞാന്‍ രാജിവെക്കാന്‍ പോകുകയാണ്' ഇതായിരുന്നു നിതീഷിന്റെ വാക്കുകള്‍. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തീരുമാനം പുന:പരിശോധിക്കണം എന്ന് ലാലു തിരികെ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജിക്ക് പിന്നാലെ ബി.ജെ.പിയുമായി വീണ്ടും കൂട്ടുകെട്ടുണ്ടാക്കിയ നിതീഷ് കുമാര്‍ വെള്ളിയാഴ്ച സഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. 243 അംഗ സഭയില്‍ 131 പേരുടെ പിന്തുണ നേടിയാണ് നിതീഷ് കുമാര്‍ വിശ്വാസം നേടിയത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി. നേരത്തയുണ്ടായിരുന്ന ജെ.ഡി.യു ബി.ജെ.പി സഖ്യമന്ത്രിസഭയിലും ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."