നിതീഷിനോട് മൗനം പാലിച്ച് മോദിക്കെതിരെ ട്വീറ്റുകളെഴുതി ശരത് യാദവ്
പട്‌ന: ഊഹാപോഹങ്ങള്‍ പലതും പ്രചരിക്കുന്നതിനിടെ നിലപാട് വ്യക്തമാക്കാതെ ജെ.ഡി.യു നേതാവ് ശരത് യാദവ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയും ബി.ജെ.പി ബാന്ധവവുമെല്ലാം ബിഹാര്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ചിട്ടും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവെന്ന നിലക്ക് ശരത് യാദവ് പ്രതികരിച്ചിട്ടില്ല. നിതീഷ് കുമാരിന്റെ നീക്കങ്ങളെ കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയാണ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ശരത് യാദവിന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. മോദിക്കും കേന്ദ്ര സര്‍ക്കാറിനുമതിരെ കടുത്ത വിമര്‍ശനമുയര്‍ത്തുന്ന രീതിയിലാണ് ഇന്നും ഇന്നലെയുമായി അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. കര്‍ഷകര്‍ക്കുള്ള ഫസല്‍ ബീമ യോജന പ്രയോജനപ്പെട്ടില്ല. പുറത്തു നിക്ഷേപിച്ച കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് കൊട്ടിഘോഷിച്ചിട്ട് പ്രാവര്‍ത്തികമാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
അതിനിടെ, ബി.ജെ.പിക്കെതിരായ നീക്കത്തെ മുന്നില്‍ നിന്ന് നയിക്കണമെന്ന് ലാലു പ്രസാദ് യാദവ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."