HOME
DETAILS

ഡെങ്കിപ്പനി: ഈ മാസം ചികിത്സ തേടിയത് 1,170 പേര്‍

  
backup
November 25 2019 | 04:11 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4

 


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ഈ മാസം ചികിത്സ തേടിയത് 1,170 പേര്‍. ഇവരില്‍ 457 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.
ഈ കഴിഞ്ഞ ശനിയാഴ്ച 42 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇവരില്‍ 13 പേരില്‍ രോഗം സ്ഥിരീകരിച്ചു. മഴ തുടരുന്നതിനാല്‍ കഴിഞ്ഞ മൂന്നുമാസമായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയതോതിലുള്ള വര്‍ധനവാണ് സംസ്ഥാനത്തുണ്ടായത്.
കഴിഞ്ഞ മാസം 1,739 പേരും സെപ്റ്റംബറില്‍ 1,451 പേരും ഓഗസ്റ്റില്‍ 2265 പേരും ചികിത്സ തേടിയിരുന്നു.
ഇതിനുപുറമേ ഈ മാസം എലിപ്പനിയുടെ ലക്ഷണങ്ങളോടെ 376 പേര്‍ ചികിത്സ തേടി. ഇവരില്‍ 154 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ആറുപേര്‍ മരണപ്പെടുകയുംചെയ്തു.
ഒന്‍പത് പേരുടെ മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് 586 പേരും ചിക്കന്‍പോക്‌സ് ബാധിച്ച് 1585 പേരും ചികിത്സ തേടിയിട്ടുണ്ട്. സാധാരണ പനി ബാധിച്ച് 1.7 ലക്ഷം പേരും ചികിത്സ തേടി.
പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞമായ 'ആരോഗ്യജാഗ്രത'യുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ഡെങ്കിപ്പനിയും മറ്റും സ്ഥിരീകരിക്കുന്നിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം ബോധവല്‍ക്കരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഡയരക്ടര്‍ ആര്‍.എല്‍ സരിത പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  42 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago