HOME
DETAILS

ഇന്ത്യാ പാക് അതിര്‍ത്തികളില്‍ മുസ്ലിം ജനസംഖ്യ പെരുകുന്നതില്‍ ആശങ്ക അറിയിച്ച് സൈന്യം

  
backup
December 01 2018 | 15:12 PM

bsf-8973487932

 

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഇന്ത്യയും പാകിസ്താനും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ അപ്രതീക്ഷിത വളര്‍ച്ച ഉണ്ടായതായി ആശങ്ക അറിയിച്ച് സൈന്യം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിര്‍ത്തിയിലെ ജൈസാല്‍മീറില്‍ അസ്വാഭാവികമായി മുസ്ലിം ജനസംഖ്യ പെരുകുകയാണെന്ന് ബി.എസ്.എഫിലെ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മുസ്ലിം ജനസംഖ്യയിലെ വളര്‍ച്ച ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ടില്‍ ബി.എസ്.എഫ് പറയുന്നുണ്ട്. പ്രദേശേത്ത് തീവ്രവാദ സാന്നിധ്യമുണ്ടെന്നും പറയുന്ന റിപ്പോര്‍ട്ട്, സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ പ്രദേശത്തുകാരെ വശീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോപിക്കുന്നു.
അതിര്‍ത്തിയില്‍ മുസ്ലിം ജനസംഖ്യയില്‍ 22നും 25നും മധ്യേ വളര്‍ച്ചയുണ്ടായപ്പോള്‍ മറ്റു സമുദായങ്ങളുടെ ജനസംഖ്യാവളര്‍ച്ച എട്ടും പത്തിനും ഇടയ്ക്കു മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മുസ്ലിംകളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ പാകിസ്താനോട് മൃദുസമീപനമോ പ്രത്യക്ഷത്തില്‍ ഇല്ല. പ്രദേശത്ത് ഇരുസമുദായങ്ങള്‍ക്കിടയില്‍ ഏതെങ്കിലും വിധത്തില്‍ പ്രശ്‌നങ്ങളും ഇല്ല. ഇരുവവിഭാഗങ്ങളും പരസ്പരം സഹകരിച്ചാണ് കഴിയുന്നതെന്നും പറയുന്ന റിപ്പോര്‍ട്ട്, മേഖലയില്‍ ഹിന്ദു വലതുപക്ഷ സംഘടനകളുടെ സ്വാധീനവും അംഗങ്ങളും വര്‍ധിച്ചുവരികയാണെന്നും ഇത് മുസ്ലിംകളില്‍ ഭീതിക്കു കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, മുസ്ലിം സമുദായത്തിന്റെ പിന്തുണ തേടാനായി കേന്ദസര്‍ക്കാര്‍ ശ്രമിച്ചുവരുന്നതിനിടെ പുറത്തുവരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ സമുദായത്തില്‍ അരക്ഷിതാവസ്ഥയും സംശയവും ജനിപ്പിക്കാന്‍ കാരണമാവുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായമുള്ളതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയിലെ ജനസഖ്യാ വ്യത്യാസങ്ങള്‍ക്കു മതത്തിന്റെ നിറം നല്‍കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു തെറ്റായ സന്ദേശമാവും നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. എന്തു കൊണ്ടാണ് അത്തരം സര്‍വേകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നടത്താത്തത്? ഇത്തരം നടപടികള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഭീകരപ്രവര്‍ത്തനത്തിനെതിരായ പോരാട്ടങ്ങളുടെ പേരിലുള്ള ഇത്തരം വര്‍ഗീയസ്വഭാവമുള്ള നടപടികള്‍ വിവേചനപരമാണെന്നും ഒരുപ്രത്യേക സമുദായത്തില്‍ ഭീതിപടരാന്‍ കാരണമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, റിപ്പോര്‍ട്ട് പതിവു നടപടികളുടെ ഭാഗം മാത്രമാണെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ രജിനികാന്ത് മിശ്ര പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളിലെ ജനസംഖ്യാ, സാമ്പത്തിക വിവരങ്ങള്‍ സൈന്യം പതിവായി അവലോകനം ചെയ്യാറുണ്ട്. സൈന്യത്തിനു കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം അതിര്‍ത്തിയില്‍ എപ്പോഴും സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണെന്നും ബി.എസ്.എഫ് മേധാവി അറിയിച്ചു. റിപ്പോര്‍ട്ടിലെ മുസ്ലിം ജനസംഖ്യാ വര്‍ധനവ് സംബന്ധിച്ച പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  15 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  15 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  32 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  40 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago