ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ കായികമേളയില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാംപ്യന്‍ന്മാര്‍
ബഹ്‌റൈന്‍: ആവേശം അലതല്ലിയ ഇന്ത്യന്‍ സ്‌കൂള്‍ കായികമേളയില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന കായികമേളയില്‍ 487 പോയന്റോടെയാണ് ആര്യഭട്ട ഹൗസ് ഓവറോള്‍ ചാപ്യന്മാരായത്. 340 പോയന്റ് നേടിയ സി വി രാമന്‍ ഹൗസ് റണ്ണേഴ്‌സ് അപ് ആയി. വിക്രം സാരാഭായ് ഹൗസ് 329 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജെ സി ബോസ് ഹൗസ് 208 പോയിന്റോടെ നാലാം സ്ഥാനവും നേടി.
ഇന്ത്യന്‍ സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസിലെയും റിഫ കാമ്പസിലെയും കുട്ടികള്‍ വര്‍ണ ശബളമായ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. മുഖ്യാതിഥി ബഹറിന്‍ ഫുടബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം സാദ് അല്‍ ബുഅയ്‌നൈന്‍ കായിക ദിനം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണില്‍ വറുഗീസ്, ഖുര്‍ഷിദ് ആലം, രാജേഷ് എം എന്‍, വി.അജയ കൃഷ്ണന്‍, സജി ജോര്‍ജ്, ദീപക് ഗോപാലകൃഷ്ണന്‍, മുഹമ്മദ് നയസ് ഉല്ല, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിസിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ ,രക്ഷിതാക്കള്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
നേരത്തെ ദേശീയ ഗാനാലാപനത്തോടെ പരിപാടി ആരംഭിച്ചു. പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി സ്വാഗതം പറഞ്ഞു. കായികമേള ആരംഭിച്ചതായി പ്രഖ്യാപനം നടത്തിയ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സ്‌കൂളിന്റെ കായിരംഗത്തെ മികച്ച നേട്ടങ്ങളെ അഭിനന്ദിച്ചു.എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (സ്‌പോര്‍ട്‌സ് ) രാജേഷ് എം എന്‍ കായിക വിഭാഗത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട് അവതരിപ്പിച്ചു. കായിക വകുപ്പ് മേധാവി സൈക്കാത്ത് സര്‍ക്കാര്‍ നന്ദി പ്രകാശിപ്പിച്ചു. സി ബി എസ് ഇ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ റേച്ചല്‍ ജേക്കബിനെ ചടങ്ങില്‍ ആദരിച്ചു.
നേരത്തെ ഒളിമ്പിക് ദീപശിഖ പ്രയാണത്തിന് ശേഷം സ്‌കൂള്‍ ചെയര്‍മാന്‍ ദീപശിഖ തെളിയിച്ചു. വര്‍ണശബളമായ ഘോഷയാത്രയില്‍ വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരം വിളിച്ചോതുന്ന വര്‍ണ്ണ വേഷങ്ങളോടെ കുട്ടികള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. നൂറിലേറെ ഇനങ്ങളിലായി 2800 ഓളം കുട്ടികള്‍ കായിക മേളയില്‍ പങ്കെടുത്തു. ജേതാക്കള്‍ക്കു 600 ഓളം ട്രോഫികള്‍ വിതരണം ചെയ്തു. റിഫ കാമ്പസില്‍ നിന്നുള്ള കുട്ടികളുടെ നൃത്തവും ഇസ ടൌണ്‍ കാമ്പസിലെ കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും നൃത്ത വും കാണികളെ ഹഠദാകര്‍ഷിച്ചു. വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റില്‍ വൈക്കം വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനം കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍ :
1. സൂപ്പര്‍ സീനിയര്‍ ബോയ്‌സ് മുഹമ്മദ് സഫ്‌വാന്‍ 26 പോയിന്റ്‌സ് ആര്യഭട്ട
2. സൂപ്പര്‍ സീനിയര്‍ ഗേള്‍സ് ഹരിത പേരയില്‍ 26 പോയിന്റ്‌സ് സി വി രാമന്‍
3. സീനിയര്‍ ബോയ്‌സ് ഷഹബാസ് ബഷീര്‍ 26 പോയിന്റ്‌സ് വിക്രം സാരാഭായ്
4.സീനിയര്‍ ഗേള്‍സ് അലീമ അഷറഫ് 26 പോയിന്റ്‌സ് ആര്യഭട്ട
5.പ്രീ സീനിയര്‍ ബോയ്‌സ് അരവിന്ദ് രാജീവ് 26 പോയിന്റ്‌സ് ആര്യഭട്ട
6.പ്രീ സീനിയര്‍ ഗേള്‍സ് ശ്വേതാ ശ്യാം 26 പോയിന്റ്‌സ് ജെ സി ബോസ്
7.ജൂനിയര്‍ ബോയ്‌സ് ഖാലിദ് ഉമര്‍ 28 പോയിന്റ്‌സ് ആര്യഭട്ട
8.ജൂനിയര്‍ ഗേള്‍സ് ശ്രീപദ്മിനി സുധീരന്‍ 23 പോയിന്റ്‌സ് ആര്യഭട്ട
9. സബ് ജൂനിയര്‍ ബോയ്‌സ് മുഹമ്മദ് അസ്‌ലം 19 പോയിന്റ്‌സ് ജെ സി ബോസ്
10.സബ് ജൂനിയര്‍ ഗേള്‍സ് ദയ അന്ന വര്‍ഗീസ് 17 പോയിന്റ്‌സ് വിക്രം സാരാഭായ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."