HOME
DETAILS

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

  
September 28 2024 | 17:09 PM

 maanaveeyam 2024 poster released

മസ്‌കറ്റ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ കൗണ്‍സില്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് മസ്‌കറ്റ് അല്‍ഫലാജ് ഓഡിറ്റോറിയത്തില്‍ വെച്ച്  'മാനവീയം  2024' എന്ന വളരെ വ്യത്യസ്തവും മനോഹരമായ ദൃശ്യ വിരുന്ന് ഒരുക്കുന്നത്തിന്റെ പോസ്റ്റര്‍ പ്രകാശനം റൂവി ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലില്‍ വെച്ച്  നടന്നു.

ഒമാനിലെ മാധ്യമ പ്രവര്‍ത്തകരുടെയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗങ്ങളുടേയും സാനിധ്യത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മിഡിലീസ്‌റ് റീജണല്‍ കോര്‍ഡിനേറ്റര്‍ ഉല്ലാസ് ചെറിയാന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ. രത്‌നകുമാറിന് 'മാനവീയം  2024' പോസ്റ്റര്‍ നല്‍കികൊണ്ടായിരുന്നു പ്രകാശനം.

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയും, ഇന്ത്യന്‍ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബര്‍ ഇന്‍ഡ്യയുടെ മാനേജിംഗ് ഡയറക്ടറും, 140ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിര്‍മ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര  മുഖ്യ  അതിഥിയായി പങ്കെടുക്കും. 

കൂടാതെ പിന്നണി ഗായകരായ നദീം അര്‍ഷധും, ഭാഗ്യരാജും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും പ്രശസ്ത മിമിക്രി താരം രാജേഷ് അടിമാലിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും  ഒമാനിലെ നല്ലവരായ ജനങ്ങള്‍ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ ഘടകം നല്‍കുന്ന വ്യത്യസ്തവും  മനോഹരവുമായ ദൃശ്യ വിരുന്ന് ആയിരിക്കും.

2016 സെപ്റ്റംബര്‍ 21 ന് ആസ്ട്രിയയിലെ വിയന്ന കേന്ദ്ര ആസ്ഥാനമായി, ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായി പ്രവൃത്തിക്കുന്ന ഈ സംഘടന കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 6 വന്‍കരകളിലായി 166 രാജ്യങ്ങളില്‍,  229 പ്രതിനിധിത്വങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ച്  പ്രവൃത്തനം നടത്തി കൊണ്ടിരിക്കുന്നു.

മാനവികത വിഭജിക്കപ്പെടാതെ ജാതി മത വര്‍ഗ്ഗ രാഷ്ട്രീയത്തിനതീതമായി ആഗോള തലത്തില്‍ മലയാളികളുടെ ഊര്‍ജവും ശക്തിയും വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാ തട്ടിലുമുള്ള പ്രവാസികള്‍ക്കും പ്രയോജനപ്പെടുത്താന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധരാണെന്ന്  വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ. രത്‌നകുമാര്‍ പറഞ്ഞു.

റൂവി ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലില്‍ വെച്ച്  നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ. രത്‌നകുമാര്‍, മിഡിലീസ്‌റ് റീജണല്‍ കോര്‍ഡിനേറ്റര്‍ ഉല്ലാസ് ചെറിയാന്‍, നേഷണല്‍ കോര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍, നേഷണല്‍ പ്രസിഡണ്ട് ജോര്‍ജി പി രാജന്‍, നേഷണല്‍ സെക്രട്ടറി ഷെയ്ഖ് റഫീഖ്, ഗ്ലോബല്‍ ഐ ടി കോര്‍ഡിനേറ്റര്‍ സുധീര്‍ ചന്ദ്രോത്ത്, ഗ്ലോബല്‍ മലയാളം ഫോം കോര്‍ഡിനേറ്റര്‍ രാജന്‍ കൊക്കുറി, ജോയിന്റ് സെക്രട്ടറി മനോജ് നാരായണന്‍, പ്രോഗ്രാം കണ്‍വീനര്‍ അനൂപ് ദിവാകരന്‍, മസ്‌കറ്റ് സ്‌റ്റേറ്റ് സെക്രട്ടറി ശ്രീ കുമാര്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ അനീഷ്, മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് യാസീന്‍, എന്നിവര്‍ നേതൃത്ത്വം നല്‍കി.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ കൗണ്‍സില്‍ സങ്കടിപ്പിക്കുന്ന 'മാനവീയം  2024' റെഡ് ക്യുബ് ഇവന്റസിന്റെ മാനേജ്‌മെന്റിലായിരിക്കും അരങ്ങേറുക.

 maanaveeyam 2024 poster released



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പഞ്ചായത്തിന് വീഴ്ച സംഭവിച്ചു; സമ്മതിച്ച് തദ്ദേശവകുപ്പ്

Kerala
  •  2 months ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോ​ഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം

National
  •  2 months ago
No Image

രജിസ്ട്രേഡ് തപാലിന്റെ കാലം കഴിഞ്ഞു; സെപ്തംബർ ഒന്നു മുതൽ സേവനം നിർത്തുന്നതായി തപാൽ വകുപ്പ്

latest
  •  2 months ago
No Image

ഇന്ത്യ-പാക് സംഘർഷം: ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രം

National
  •  2 months ago
No Image

മുല്ലപെരിയാർ ഡാം സുരക്ഷ; മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

Kerala
  •  2 months ago
No Image

ശരീരത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ

International
  •  2 months ago
No Image

അൽ ഐനിലെ അൽ സദ്ദ് പ്രദേശത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  2 months ago
No Image

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

National
  •  2 months ago
No Image

ഇന്ത്യയെ വീഴ്ത്താൻ ചെന്നൈ താരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് തീപാറും!

Cricket
  •  2 months ago
No Image

ജാ​ഗ്രത: ഉയർന്ന നിരക്കിൽ വേഗത്തിലുള്ള യുഎഇ വിസ സേവനങ്ങൾ; ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി

uae
  •  2 months ago