വെളിയങ്കോട് ഗ്രാമപഞ്ചായത്ത്:വൈസ് പ്രസിഡന്റിനെ കൈയേറ്റം ചെയ്ത സംഭവം: പ്രതിഷേധം ശക്തം
മാറഞ്ചേരി: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബീരാന് കുട്ടിയെ റോഡില്‍ കൈയേറ്റം ചെയ്യുകയും വീട് കയറി അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വെളിയങ്കോട് ബസ് കാത്തിരുപ്പു കേന്ദ്രത്തിനു സമീപം പ്രദേശത്തെ യുവാക്കള്‍ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇവിടെ അനധികൃതമായി മീന്‍ കച്ചവടം നടത്തിയതിനെ ചോദ്യം ചെയ്തതിനാണ് കെ.കെ ബീരാന് കുട്ടിയെ കൈയേറ്റം ചെയ്തത്.
ബീരാന് കുട്ടിയുടെ പത്തുമുറിയിലെ വീടിനു നേരെയും ശനിയാഴ്ച രാത്രി ആക്രമണമുണ്ടണ്ടായി. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് വെളിയങ്കോട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.പി കേരളീയന് അധ്യക്ഷനായി.
പഞ്ചായത്ത് അംഗങ്ങളായ കെ.കെ ബാദുഷ, പി.വി മുഹമ്മദ്, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.എ മജീദ്, വാലിയില്‍ ഖലീല്‍, കെ.പി അന്‍വര്‍, എം.എം ഇസ്ഹാഖ്, മുജീബ്, പി.വി സലാം, കെ.വി ഹനീഫ, പി.വി കുഞ്ഞുമോന്, കെ.യു മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."