കൊളപ്പുറത്തെ ടാങ്കര്‍ ലോറി അപകടം; വാഹനം ഓടിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ
വേങ്ങര : കഴിഞ്ഞ ദിവസം കൊളപ്പുറത്തു നിയന്ത്രണം വിട്ടു മറിഞ്ഞ സ്പിരിറ്റ് ലോറി ഓടിയതു മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. മഹാരാഷ്ട്രയില്‍ നിന്നു തൃശൂരിലെ പുതുക്കോടിലേക്കു വന്ന കെ.എ 2 എ.ബി 3930 ടാങ്കര്‍ ലോറി ഓടിക്കാന്‍ ഒരു ഡ്രൈവര്‍ മാത്രമേയുള്ളൂ. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നു പ്രാഥമിക നിഗമനം. അതേസമയം, ആയിരത്തഞ്ഞൂറോളം കിലോമീറ്റര്‍ അകലെ നിന്നും ടാങ്കര്‍ ഓടിച്ചു വന്നു ഡ്രൈവര്‍ നാഗനാഥ് തനിച്ചാണ്.
പെട്ടെന്ന് തീ പിടിക്കുന്ന പാചക വാതകം, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, സ്പിരിറ്റ് എന്നിവ കൊണ്ടു പോവുമ്പോള്‍ രണ്ടു ഡ്രൈവര്‍മാര്‍ വാഹനത്തില്‍ വേണമെന്നു നിയമമുണ്ട്. ഡ്രൈവര്‍ക്കു ക്ഷീണമോ, ഉറക്കമോ, ശാരീരിക അവശതകളോ അനുഭവപ്പെട്ടാല്‍ കൂടെയുളള ജീവനക്കാരനു വാഹനം മാറ്റി ഓടിക്കാന്‍ സാധിക്കണം. അപകടത്തില്‍പ്പെടുമ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ അറിയുന്ന മറ്റൊരാള്‍ കൂടെ അനിവാര്യമാണ്. ഉടമകളുടെ അമിതമായ ലാഭക്കൊതികാരണമാണ് ഇത്രയും ദൂരം രാപകല്‍ ഭേദമന്യേ വാഹനം ഓടിക്കേണ്ടിവരുന്നത്. ഇത്തരം വാഹനങ്ങളില്‍ ആവശ്യമായ ഡ്രൈവര്‍മാര്‍ ഉണ്ടോ എന്നു പരിശോധിക്കുന്നതിനും ദേശീയപാതയില്‍ അടിക്കിടെയുണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്നതിനു പാതയോടു ചേര്‍ന്ന് അഗ്നി സേനാ യൂനിറ്റ് ഇല്ലാത്തതും അപകട നിയന്ത്രണത്തെ ബാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."