പി. ബാലകൃഷ്ണന്റെ ദുരൂഹ മരണം:ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണും
പയ്യന്നൂര്‍: തളിപ്പറമ്പിലെ ആദ്യകാല ക്യാപ്റ്റന്‍ ഡോക്ടര്‍ കുഞ്ഞമ്പു നായരുടെ മകന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി രാമാനന്ദ് വൈസ് ചെയര്മാന് പി. ജയശീലന്‍, എം.പി ചന്ദ്രന് എന്നിവരടങ്ങുന്ന ഏഴംഗ സംഘം മുഖ്യമന്ത്രിയെ കാണാനായി ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരത്തെത്തും. ഇന്നലെ രാവിലെ തളിപ്പറമ്പില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തിരുമാനമുണ്ടായത്. കൂടാതെ ജില്ലാ കോടതിയിലെ മീഡിയേറ്ററായ കേസിലെ പ്രധാന പ്രതിയും അഭിഭാഷകയുമായ ശൈലജയെ തല്‍സ്ഥാനത്തില്‍ നിന്നു മാറ്റാനും അഡ്വക്കേറ്റ് പദവിയുടെ സനദ് എടുത്തുമാറ്റുവാനുമായി ബാര്‍ കൗണ്‍സിലേക്കും ബാര്‍ അസോസിയേഷന് അംഗംത്വത്തില് നിന്നു പുറത്താക്കാന്‍ പയ്യന്നൂര്‍ ബാര്‍ അസോസിയേഷനിലും ആക്ഷന്‍ കമ്മിറ്റി അപേക്ഷ നല്‍കും. പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അന്വേഷണത്തിനായി പുറപ്പെട്ട ഉദ്യോഗസ്ഥരെ ഇന്ന് രാവിലെ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായി ഓഫീസിലേക്ക് വിളിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയും അഭിഭാഷകയുമായ ശൈലജ കൃഷ്ണനെയും ഭര്‍ത്താവ് പി.കൃഷ്ണകുമാറിനെയും ഡി.വൈ.എസ്.പി തളിപ്പറമ്പ് ഓഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."