പാതയിലെ കുഴികളടച്ചും ശുചീകരണം നടത്തിയും യൂത്ത് ലീഗ് ദിനാചരണം
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ദിനം ജില്ലയില്‍ വിപുലമായി ആചരിച്ചു. ഇതിന്റെ ഭാഗമായി 'വര്‍ഗീയതക്കെതിരേ ബഹുസ്വരതയാണ് ' മറുപടി എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാന വ്യാപകമായി നടക്കുന്ന സേവന, ശുചീകരണ, അനുസ്മരണ പരിപാടികളുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളടെ ഉദ്ഘാടനം തെരുവത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു.പ്രസിഡന്റ് ഹക്കീം അജ്മല്‍ ചടങ്ങില്‍ അധ്യക്ഷനായി. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി.എം മുനീര്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹിമാന്‍, തെരുവത്ത് വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി ടി.ഇ മുക്താര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, ട്രഷറര്‍ നൗഫല്‍ തായല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ എട്ടാം മൈലില്‍ ടാറിളകി രൂപപ്പെട്ട കുഴികള്‍ അടച്ച് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യൂത്ത് ലീഗ് ദിനമാചരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം മുഹമ്മദ് കുഞ്ഞി ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, ഷെഫീഖ് ആലൂര്‍, ഖാദര്‍ ആലൂര്‍, അഷ്‌റഫ് ബോവിക്കാനം, ഹാരിസ് ബാലനടുക്കം, ഷെരീഫ് മല്ലത്ത്, നൗഷാദ് തൈവളപ്പ്, കുഞ്ഞി മല്ലം, ഷെഫീഖ് തൊട്ടി, റംഷീദ് ബാല നടുക്കം, മഹ്‌റൂഫ് മൂലടുക്കം, അസ്‌ക്കര്‍ബാലനടുക്കം, കബീര്‍ ബാവിക്കര, മൊയ്തീന്‍ബാവിക്കര ,നസീര്‍ തൈവളപ്, സിദ്ധീഖ് മുസ് ലിയാര്‍ നഗര്‍, ഷെരീഫ് പൊവ്വല്‍, ഫാസില്‍ ബാലനുക്കം, ബഷീര്‍ പന്നടുക്കം, അക്തര്‍ പൊവ്വല്‍ നേതൃത്വം നല്‍കി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി മുഹമ്മദ്കുഞ്ഞി, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഉദുമ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.ബി.എം ഷെരീഫ് കാപ്പില്‍, കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ എന്നിവര്‍ സംസാരിച്ചു.
കുന്നുംകൈ: യൂത്ത്‌ലീഗ് സ്ഥാപക ദിനത്തില്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ശാഖകളില്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാന ടൗണുകളില്‍ ശുചീകരണവും പതാക ഉയര്‍ത്തലും ഭാഷാ സമര അനുസ്മരണവും പ്രാര്‍ഘനാ സംഗമവും നടന്നു. കുന്നുംകൈ വെസ്റ്റ് ശാഖ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തി മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് എ. ദുല്‍കിഫിലി ഉദ്ഘാടനം ചെയ്തു. ജാതിയില്‍ അസിനാര്‍ പതാക ഉയര്‍ത്തി. വി.കെ ഷൗക്കത്ത് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എന്‍.പി അബ്ദുല്‍ റഹ്മാന്‍, എല്‍.കെ ഷൌക്കത്ത്, എ. നസീര്‍, പി.പി ഹാരിസ്, വി.കെ സൈനുദ്ദീന്‍ സംബന്ധിച്ചു. പെരുമ്പട്ടയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ മുസ്തഫ , സാദിക്ക്, സാബിത്, ലിയാക്കത്ത്, ഹനീഫ, ശിഹാബ് നേതൃത്വം നല്‍കി. ഒട്ടപ്പടവില്‍ സാദിഖ് മൗലവി പതാക ഉയര്‍ത്തി. അസിനാര്‍, നിസാം, മുബാറക്, ബാസിത്ത്, ഉനൈസ് ശുചീകരണത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."