സഹപാഠിയുടെ അച്ഛന് ധനസഹായം കൈമാറി വിദ്യാര്‍ഥികള്‍
വാടാനപ്പള്ളി: ത്രത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പലതുള്ളി പെരുവെള്ളം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ സഹപാഠിയുടെ അച്ഛന്റെ ചികിത്സയ്ക്ക് ധനസഹായം നല്‍കി.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കളാണ് കമലാ നെഹ്രു സ്‌കൂളില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും.
സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ അച്ഛന്‍ രോഗത്തിനടിപ്പെട്ട് വേദന അനുഭവിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ കുട്ടികള്‍ തങ്ങളുടെ കൈയിലെ ചെറിയ തുകകള്‍ മാറ്റിവച്ചു. ആ തുക കഴിഞ്ഞ ദിവസം നടന്ന അസംബ്ലിയില്‍ ചികിത്സയ്ക്കായി സഹപാഠിയുടെ അമ്മയ്ക്ക് കൈമാറി.
വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുഞ്ചേരിയാണ് തുക കൈമാറിയത്. പി.ടി.എ. പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി, പ്രിന്‍സിപ്പല്‍ വി.എ. ബാബു, ഹെഡ്മാസ്റ്റര്‍ കെ.ജെ. സുനില്‍, എ.എന്‍. സിദ്ധപ്രസാദ്, റീന മഞ്ഞിപ്പറമ്പില്‍, അജി ജോര്‍ജ് ആലപ്പാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."