യൂത്ത്‌ലീഗ് ദിനവും ഭാഷാസമര അനുസ്മരണ യോഗവും നടത്തി
പാവറട്ടി: മുസ്‌ലിം യൂത്ത് ലീഗ് ദിനത്തോട് അനുബന്ധിച്ച് അറബി ഭാഷാസമര രക്ത സാക്ഷികളായ മജീദ് റഹ്മാന്‍ കുഞ്ഞിപ്പയുടെ അനുസ്മരണ യോഗം നടത്തി. മരുതയൂര്‍ കവലയില്‍ മുസ്‌ലിംലീഗ് നേതാവ് പി.സി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി. സാഫിര്‍ ലുക്ക്മാനിയ്യ അധ്യക്ഷനായി. യൂത്ത് ലീഗ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഷെക്കീര്‍ മാസ്റ്റര്‍, മുസ് ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് സിംല, സിദ്ധീഖ് , കെബീര്‍ ചന്ദര്‍ത്തി, ശംസീര്‍, അഷ്‌റഫ്, അസീസ്, ഷാജഹാന്‍ വലിയകത്ത് സംസാരിച്ചു.
എളവള്ളി: മുസ്‌ലിം യൂത്ത് ലീഗ് ദിനത്തോട് അനുബന്ധിച്ച് അറബി ഭാഷാസമര രക്തസാക്ഷികളായ മജീദ് റഹ്മാന്‍ കുഞ്ഞിപ്പ എന്നിവരുടെ അനുസ്മരണ യോഗം നടത്തി. എളവള്ളി ചിറ്റാട്ടുകരയില്‍ മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ സുലൈമാന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഷെക്കീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. യൂത്ത് ലീഗ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ ഹാജി, കെബീര്‍ വാക, മുഹമ്മദ് ഗഫൂര്‍, അബ്ദുള്ളക്കുട്ടി, സെലിം പി.കെ സുലൈമാന്‍ പണ്ടാറക്കാട്, മുഹമ്മദ് കുട്ടി സംസാരിച്ചു.
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് മേഖല യൂത്ത് ലീഗ് യൂത്ത് ലീഗ് ദിനമാചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. മേഖല പ്രസിഡന്റ് അന്‍വര്‍ സാദാത്ത് അധ്യക്ഷനായി. ഭാഷാ സമരത്തിലെ രക്ത സാക്ഷികളായ മജീദ് റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ സ്മരണക്കായി വി. ഹസ്സന്‍ 'ഓര്‍മ' മരം നട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.പി മന്‍സൂര്‍ അലി ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. പി.വി നസീര്‍, വി.പി ഉസ്മാന്‍, ഷംസുദ്ധീന്‍, എ.എച്ച് ജാബിര്‍ അലി, അറക്കല്‍ അബ്ദുള്ള മോന്‍, വി. അബ്ദുള്‍ ഖാദര്‍, വി. ഷറഫുദ്ധീന്‍, ഇന്തിഖാഫ് ആലം പങ്കെടുത്തു. ജിഹാസ് സ്വാഗതവും മുഹമ്മദ് ഷിയാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."