'താന്‍ അപ്രഖ്യാപിത തടവിലാണ്'; ബിന്ദു അമ്മിണി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി
കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ച സംഭവത്തില്‍ കൊച്ചി സിറ്റി പൊലിസ് കമ്മിഷനര്‍ക്ക് പരാതി നല്‍കി. താന്‍ അപ്രഖ്യാപിത തടവിലാണെന്നും സ്വതന്ത്രമായി സഞ്ചരിക്കാന്‍ സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. അതേ സമയം ശബരിമലയ്ക്ക് പോകാതെ മടങ്ങിപോകുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. ശബരിമലയ്ക്ക് പുറപ്പെടുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് താന്‍ വ്യക്തമാക്കിയിരുന്നു അപ്രകാരമാണ് തൃപ്തി ദേശായിയുടെ കൂടെ നിന്നതെന്നും ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് കൊച്ചി സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെയാണ് അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുളകു സ്പ്രേ അടിച്ച സംഭവത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."