കേരളത്തില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുന്നു
ആലപ്പുഴ: കേരളത്തിലെ എച്ച് .ഐ.വി ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.
2018 സെപ്റ്റംബര്‍ വരെ കേരളത്തില്‍ 886 എച്ച് .ഐ.വി കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 1299 എച്ച്. ഐ.വി. കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2005ല്‍ 2627 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ 6,69,622 പേര്‍ സംസ്ഥാനത്ത് എച്ച് .ഐ.വി പരിശോധനയ്ക്ക് വിധേയരായി.
എങ്കിലും എച്ച് .ഐ.വി വാഹകരാണ് എന്നറിയാതെയും ആവശ്യമായ പരിശോധനയ്ക്ക് വിധേയരാകാതെയും ജീവിക്കുന്ന ഒട്ടേറെപ്പേര്‍ ഉണ്ട് എന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ 2030ഓടെ എച്ച് .ഐ.വി അണുബാധ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്നതാണ് യു.എന്‍ എയ്ഡ്‌സ് ലക്ഷ്യമിടുന്നത്.
കേരളത്തില്‍ എച്ച് .ഐ.വി ബാധിതരായ 30,305 പേര്‍ ഉണ്ടെന്നാണ് കണക്ക്. ആലപ്പുഴ ജില്ലയില്‍ 2002 മുതല്‍ 2018വരെ 4,40,454 പേര്‍ എച്ച് .ഐ.വി പരിശോധനക്ക് വിധേയരായി. ഇതില്‍ 1400 പേര്‍ക്ക് എച്ച് .ഐ.വി അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
എച്ച് .ഐ.വി അണുബാധ സ്ഥിരീകരിക്കാനും തുടച്ചുനീക്കാനുമായി കേരളത്തില്‍ 530 ജ്യോതിസ് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതുകൂടാതെ രണ്ടു മൊബൈല്‍ ഐ.സി.ടി.സികളും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി യുടെ നിയന്ത്രണത്തില്‍ ഉണ്ട്.
ഇവിടങ്ങളിലെല്ലാം എച്ച് .ഐ.വി പരിശോധനയും കൗണ്‌സിലിങും സൗജന്യമായി നല്‍കുകയും പരിശോധന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. സംസ്ഥാത്തെ എല്ലാ മെഡിക്കല്‍ കോളജിലും ഉഷസ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.
സ്ത്രീ ലൈംഗിക തൊഴിലാളികള്‍,സ്വവര്‍ഗാനുരാഗികള്‍,മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍,കുടിയേറ്റ തൊഴിലാളികള്‍,ദീര്‍ഘ ദൂര ട്രക്ക് ഡ്രൈവര്‍മാര്‍,ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കിടയിലെ അണുബാധ ഭീഷണി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."