കുടുംബശ്രീ സ്‌കൂളിന് തുടക്കമായി
വൈക്കം: രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂളിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കത്തു നടത്തി. നഗരസഭ ചെയര്‍മാന്‍ പി. ശശിധരന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തിയ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, പഞ്ചായത്തു പ്രസിഡന്റുമാരായ ലതാ അശോകന്‍, പി.വി ഹരിക്കുട്ടന്‍, പി. ശകുന്തള, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വല്‍സല, വിജയമ്മ, സജിത രാജേന്ദ്രന്‍, നിമ്മി വിജിമോന്‍, ചന്ദ്രലേഖ ശ്രീമോന്‍, ആര്‍.എസ് രതിമോള്‍, മിനി രതീഷ്, വല്‍സല സദാനന്ദന്‍, എം.ഡി.എം.സി കുടുംബശ്രീ പ്രതിനിധികളായ ബിനോയ് കെ ജോസഫ്, സാബു സി മാത്യു സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വിളംബര ജാഥ നടത്തി. ഇന്നലെ വൈകിട്ട് സമ്മേളന സ്ഥലമായ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഡിറ്റോറിയത്തിലേക്ക് നഗരസഭാ കായലോര ബീച്ചില്‍ നിന്നുമാണ് വിളംബരജാഥ പുറപ്പെട്ടത്. നാടന്‍ കലാപ്രകടനങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ എന്നിവ വിളംബര ജാഥയെ ആകര്‍ഷകമാക്കി. ജില്ലയിലെ 71 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുംപെട്ട 78 സി.ഡി.എസുകളുടെ നേതൃത്വത്തിലായിരുന്നു വിളംബരജാഥ. ജാഥയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി.എന്‍ സുരേഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാരായ വത്സല, വിജയമ്മ, സജിത രാജേന്ദ്രന്‍, നിമ്മി വിജിമോന്‍, ചന്ദ്രലേഖാ ശ്രീമോന്‍, ആര്‍.എസ് രതിമോള്‍, മിനി രതീഷ്, വത്സല സദാനന്ദന്‍, ബിനോയ് കെ. ജോസഫ്, സാബു സി. മാത്യൂ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."