HOME
DETAILS
MAL
'ശാഖകള്‍ നിറയെ സുഗന്ധവുമായി തിരിച്ചു വരും'- തോല്‍വിക്കു പിന്നാലെ കാവ്യാത്മക പ്രതികരണവുമായി അമൃത ഫട്നാവിസ്
backup
November 27 2019 | 04:11 AM
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെ രണ്ടാമൂഴത്തില്‍ നിന്നുള്ള ഭര്‍ത്താവിന്റെ നാണംകെട്ട തിരിച്ചിറക്കത്തില്‍ പ്രതികരണവുമായി അമൃത ഫട്നാവിസ്. കാവ്യാത്മകമായാണ് അമൃതയുടെ ട്വീറ്റ്.
ശാഖകള്‍ നിറയെ സുഗന്ധവുമായി തിരിച്ചു വരും. ഇത് വറുതിക്കാലമാണ്. കര്ഷകനെപോലെ കാലാവസ്ഥയുടെ മാറ്റത്തിന് കാത്തിരിക്കുന്നു. നിങ്ങളുടെ മരുമകളായുള്ള അഞ്ച് വര്‍ഷത്തെ ഓര്മകള്സമ്മാനിച്ചതിന് 'മഹ' ക്ക് നന്ദി. നിങ്ങള്‍ ചൊരിഞ്ഞ സ്നേഹം എന്നിലെപ്പോഴും ഗൃഹാതുരത ഉണര്‍ത്തും. ഞാന്‍ എന്റെ റോള്‍ കഴിവിന്റെ പരമാവധി ഭംഗിയാക്കി. പോസിറ്റിവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു;- അമൃത ട്വിറ്ററില്‍ കുറിച്ചു. ഫട്നാവിസ് രാജിവെച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു അമൃതയുടെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."