ജി.എസ്.ടി കണ്‍സള്‍ട്ടന്റ് കോഴ്‌സ് പ്രവേശനം
പാലക്കാട്: ജി.എസ്.ടി നടപടിക്രമങ്ങള്‍ പാലിച്ച് ശരിയായ രീതിയില്‍ നടപ്പാക്കാന്‍ യുവതലമുറയെ സജ്ജരാക്കുന്നതിന് അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രത്യേക ജി.എസ്.ടി കണ്‍സള്‍ട്ടന്റ് കോഴ്‌സ് നടത്തും. 2017-ല്‍ ബി.കോം, എം.കോം കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ജി.എസ്.ടി കണ്‍സള്‍ട്ടന്റ് -വിദഗ്ധ ഉപദേശകരാക്കുകയാണ് ലക്ഷ്യം. നാഷനല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക് അനുസരിച്ചുള്ള ലെവല്‍ നാലില്‍ ഉള്‍പ്പെടുന്ന കോഴ്‌സാണിത്. ബി.എഫ്.എസ്.ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കോഴ്‌സ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പരിശീലന സ്ഥാപനമായ ബി.എസ്.ഇ. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് നടപ്പാക്കുക.
ഹയര്‍ സെക്കന്‍ഡറി, കോളെജ് തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ഒരു തെ#ാഴിലധിഷ്ടിത നൈപുണ്യ വിഷയത്തില്‍ വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍ സജ്ജരാക്കുക ലക്ഷ്യവുമായി ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകള്‍ 2012ല്‍ സംയുക്തമായി ആരംഭിച്ച സംരഭമാണ് അസാപ്. 100 മണിക്കൂറുള്ള കോഴ്‌സും 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജി.എസ്.ടി. സംബന്ധമായ എല്ലാ രേഖകളും നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യവും ലഭിക്കുന്നതിലൂടെ ജി.എസ്.ടി കണ്‍സള്‍ട്ടന്റായി ജോലിയില്‍ പ്രവേശിക്കാം. കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ഓഗസ്റ്റ് ഏഴ് വരെ നല്‍കാം. വിശദവിവരം മമെുസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."