HOME
DETAILS
MAL
ചിത്രക്ക് വേണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കക്ഷിചേരുമെന്ന് മന്ത്രി എ.കെ ബാലന്
backup
July 30 2017 | 20:07 PM
പാലക്കാട് : അത്ലറ്റിക് ഫെഡറേഷന് പി.യു. ചിത്രക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസില്‍ കക്ഷി ചേരുമെന്ന് പട്ടികജാതിവര്ഗപിന്നാക്കക്ഷേമനിയമസാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു. കായികതാരം പി.യു ചിത്രയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രഗത്ഭഭരായ അഭിഭാഷകരുടെ സേവനം ചിത്രക്ക് ലഭ്യമാക്കും. വിശ്വാസ്യതയില്ലാത്ത നടപടിയാണ് ഫെഡറേഷന് സ്വീകരിച്ചത്. ചിത്രയെ ഒഴിവാക്കാന്‍ പ്രത്യേക അജണ്ട ഉണ്ടായിരുന്നു. ഹൈക്കോടതി വിധി ഫെഡറേഷന്റെ നടപടികള്‍ക്കെതിരായുള്ള പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു. എം.ബി. രാജേഷ് എം.പിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."