മന്ത്രി ബാലനുമായി ബിന്ദു അമ്മിണി ചര്‍ച്ച നടത്തിയത് എന്തിന്: മുല്ലപ്പള്ളി
തിരുവനന്തപുരം: ശബരിമലയിലേക്ക് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ യുവതികള്‍ സന്ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം. ആക്റ്റിവിസം നടത്താനാണെങ്കില്‍ മറ്റെന്തെല്ലാം വേദികളുണ്ടായിട്ടും ശബരിമലയില്‍ പോയി നാടകം നടത്തേണ്ട കാര്യം ഇല്ല.ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചു. ആര്.എസ്.എസും സി.പി.എമ്മുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സന്ദര്‍ശനത്തിനു പിന്നിലെന്നും കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ശബരിമല സന്ദര്‍ശനത്തിന് തയാറായി എത്തുന്നതിനു മുന്‍പ് ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി മന്ത്രി എ.കെ ബാലനെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അത് എന്തിനെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."