ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ ജനങ്ങളുടെ ഐക്യനിരയുണ്ടാകണം: ജിഗ്നേഷ്‌മേവാനി
പുതുനഗരം : മുസ്‌ലീംകളും ദലിതുകളും ആക്രമിക്കപെടുന്നതിനെതിരെ രാജ്യത്ത് ഐക്യനിര രൂപപെടുത്തണമെന്ന് പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ്‌മേവാനി പറഞ്ഞു. എം.പുതൂരില്‍ ഭൂ അധികാര സംരക്ഷണ സമിതി നടത്തിയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗര്‍വാപസി, ലൗജിഹാദ്, വിശുദ്ധപശുവിന്റെപേരിലുള്ള പ്രേമം എന്നിവ ജനങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുവാന്‍ ഫാസിസ്റ്റുകള്‍ ആസൂത്രിതമായി ഉപയോഗപെടുത്തുന്നു.ദലിതുകളും മുസ്‌ലീംകളും സ്ത്രീകളും രാജ്യത്ത് അകാരണമായി ആക്രമിക്കപെടുകയാണ്. ഇന്ത്യ ബുള്ളറ്റ് ട്രെയ്‌നുകള്‍ക്ക് 89,000 കോടി രൂപ ചെലവഴിക്കുമ്പോള്‍ പതിനായിരത്തിലധികം ദലിതുകള്‍ മനുഷ്യവിസര്‍ജ്ജ്യം നീക്കംചെയ്ത് ജീവിക്കുന്ന പ്രവണതയാണ് ഇന്ത്യയിലുള്ളത്. ഇതിനെ യങ്ങ് ഇന്ത്യ, മേക്കിങ്ങ് എന്ന് വിളിക്കുന്ന പ്രവണതയും അടുത്തകാലത്ത് ഉര്‍ന്നുവന്നിട്ടുണ്ട്. ദലിതുളെ ഇപ്പോഴും കോളനികളിലേക്ക് മാറ്റപെടുന്നത് വികസിക്കുന്നതായി പറയപെടുന്ന ഇന്ത്യയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോളനികളില്‍ ദലിതുകളെ പാര്‍ശ്വവല്‍ക്കരിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക്് ഉയര്‍ച്ചയിലുള്ള വിദ്യാഭ്യാസവും തടസ്സപെടുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ കോളനികളെ ചേരിവല്‍ക്കരിക്കുവാനാണ് ഉപയോഗ്യമായിട്ടുള്ളത്.സാംസ്‌കാരികമായ കേരളത്തില്‍ വികസനം ഉണ്ടെങ്കിലും ദലിതുകളെ അരിക് വല്‍ക്കരിക്കല്‍ തുടരുന്നുണ്ട്. ഫാസിസം നിലവില്‍ വിശ്വരൂപത്തിലേക്ക് മാറുകയാണ് . സര്‍വകലാശാലകളില്‍വരെ ആക്രമണം വ്യാപകമാകുന്നു.
ഇത്തരം സമീപനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി യുവാക്കള്‍ രംഗത്തിറങ്ങേണ്ടത് അത്യാവശ്യമാണ്. ദലിതുകള്‍ക്ക് അവരുടെ ജാതിബോധം മാറാതെ മാറ്റം ഉണ്ടാക്കുവാന്‍ സാധിക്കില്ല. ഭരണാധികാരികള്‍ ജാതി-വര്‍ഗ്ഗങ്ങളെ സമൂഹത്തില്‍ തട്ടുകളായി വിഭജിക്കുന്നത് ഗുണം ചെയ്യില്ല. ദലിതുകള്‍ക്ക് ഭുമിയാണ് വേണ്ടത്. കേവലം വാസ സ്ഥലമല്ല വേണ്ടത്. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണുന്ന സംവിധാനം ഇന്ത്യയില്‍ ഇപ്പോഴും ഉണ്ടായിട്ടില്ല. ഇന്ത്യയിലെമ്പാടും ഫാസിസം ശക്തമായി വളരുകയാണ്.ഫാസിസ്റ്റ് ശക്തികള്‍കള്‍ക്കെതിരെ ഐക്യനിര ശക്തിപെടുത്തണം. കോര്‍പറേറ്റുകലുടെ ഒത്താശയോടെയാണ് രാജ്യത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത് രാജ്യത്തെ ദലിത്-ന്യൂനപക്ഷ-കര്‍ഷകരെ ദുരിതത്തിലാക്കും. ഇത്തരം പ്രവണതകള്‍ക്കെതിരെ പൊതു രാഷ്ട്രീയ തന്ത്രം അത്യാവശ്യമാണ്. ഭൂപരിഷ്‌ക്കരണം ഇന്ത്യയിലെമ്പാടും നടപ്പിലാക്കണം. ആരോഗ്യം, വിദ്യാഭ്യാസം എന്നിവ എല്ലാ ജനങ്ങള്‍ക്കും ഒരേപോലെ എത്തിക്കുവാനുള്ള സംവിധാനം ഉണ്ടാവണം. ഭൂ അധികാര സംരക്ഷണ സമിതി സെക്രട്ടറി സണ്ണി എം.കപ്പിക്കാട് അധ്യക്ഷനായി. കണ്‍വീനര്‍ എം.ഗിതാനന്ദന്‍ വിഷയാവതരണം നടത്തി.രാജന്‍ പുലിക്കോട്,ശിവരാജന്‍, ടി.ആര്‍,ശശി സി.എസ്.മുരളി,എന്‍.ഗോവിന്ദന്‍,കെ.വി പ്രകാശന്‍,മാരിയപ്പന്‍നീളിപ്പാറ,വി.പി.നിജാമുദ്ദീന്‍, കെ.വാസുദേവന്‍,വിജയന്‍ അമ്പലക്കാട്,വിളയോടി ശിവന്‍കുട്ടി,അജിതന്‍,മാരിമുത്തു സംസാരിച്ചു. സംഘം അംബേദ്കര്‍ കോളനിയും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."