കുളങ്ങരത്തെ വോളി പ്രതാപം വീണ്ടെടുക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ട്
കക്കട്ടില്‍: സംസ്ഥാനപാതയുടെ വികസനത്തോടെ നഷ്ടമായ വോളിബോള്‍ മൈതാനം യാഥാര്‍ഥ്യമാകുന്നത് കാത്തിരിക്കുകയാണ് കുളങ്ങരത്തെ വോളിബോള്‍ പ്രേമികള്‍. ദേശീയ, സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത പ്രദേശത്തെ കളിക്കളം നിരവധി വോളിമേളകള്‍ക് വേദിയായിരുന്നു.
ടോം ജോസഫ് ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് വോളിബോള്‍ ടൂര്‍ണമെന്റുകളും പരിശീലനവും ഇവിടെ നടന്നിരുന്നു. പി.സി കുഞ്ഞിരാമന്‍ മെമ്മോറിയല്‍ റോളിങ് ട്രോഫി, പാറച്ചാലില്‍ അമ്മദ് സ്മാരക ട്രോഫി എന്നീ മത്സരങ്ങക്കൊപ്പം സംസ്ഥാന ജൂനിയര്‍ കോച്ചിങ് ക്യാംപും വോളി ആവേശത്തിന് മാറ്റുകൂട്ടി. ബാസ്‌ക്കറ്റ്‌ബോള്‍ ഉള്‍പ്പെടെയുള്ള മറ്റു കായിക ഇനങ്ങള്‍ക്കും പരിശീലന വേദിയായ കുളങ്ങരത്തെ മൈതാനിയില്‍ കളി കാണാനും കളിക്കാനും മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു.
കുളങ്ങരത്ത് റവന്യൂ പുറമ്പോക്കില്‍ മൂന്നു സെന്റ് സ്ഥലം വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കായിക പ്രേമികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും പരിഹാരമായിട്ടില്ല. റവന്യൂ പുറമ്പോക്കില്‍ ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് നഷ്ടപ്പെട്ട കുളങ്ങരത്തിന്റെ വോളിബോള്‍ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുളങ്ങരത്തുകാര്‍. വോളി മൈതാനം യാഥാര്‍ഥ്യമാക്കാന്‍ റഹ്മ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് മാസത്തില്‍ ജനപങ്കാളിത്തത്തോടെ ഏകദിന വോളിമേള സംഘടിപ്പിച്ചിരുന്നു. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി വോളിബോള്‍ മൈതാനം ലഭിക്കാന്‍ വീണ്ടും അധികാരികളെ സമീപിക്കനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. കായിക പരിശീലനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും പര്യാപ്തമാകുന്ന ഗ്രൗണ്ട് വേണമെന്നാണ് വോളി പ്രേമികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."