കമ്പില്‍ ടൗണില്‍ ഗതാഗതപരിഷ്കരണം കടലാസില്‍ യാത്രക്കാരെ കയറ്റുന്നത് നടുറോഡില്‍
കമ്പില്‍: കമ്പില്‍ ടൗണില്‍ ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ നടുറോട്ടില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രൂക്ഷമായ ഗതാഗത കുരുക്കിനിടയാക്കുന്നു. ഇതു കാരണം മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോവാന്‍ സാധിക്കുന്നില്ല.
കൂടാതെ റോഡിനു ഇരുവശത്തിമായി തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട സ്വകാര്യ വാഹനങ്ങളും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് കമ്പില്‍ ടൗണ്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത പരിഷ്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കൊളച്ചേരി പഞ്ചായത്ത് മുന്‍ ഭരണസമിതി മുന്‍കൈയെടുത്തുകൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ റോഡ് വീതി കൂട്ടുകയും കമ്പില്‍ ടൗണ്‍ മുതല്‍ കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വരെ ഡിവൈഡറുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അന്നു തന്നെ വ്യാപാരികളേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും വിളിച്ച് ചേര്‍ത്ത് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. ബസ് ബേകള്‍ നിര്‍മിക്കുകയും ഇതിന് ആര്.ടി.ഒ യുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനങ്ങളൊക്കെ കടലാസില്‍ ഒതുങ്ങി.പഞ്ചായത്തും മയ്യില്‍ പൊലിസും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."