പാതിരാ അട്ടിമറി തകര്‍ത്ത് മഹാസഖ്യം
2019 ഒക്ടോബര്‍ 21: നിയമസഭ തെരഞ്ഞെടുപ്പ്
ഒക്ടോബര്‍ 24: ആകെ 288 സീറ്റുകളില്‍ ബി.ജെ.പി ശിവസേന സഖ്യം 161 സീറ്റും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 99 സീറ്റും നേടി. മറ്റുള്ളവര്‍ 29.
ഒക്ടോബര്‍ 25: മുഖ്യമന്ത്രി പദം തുല്യമായി പങ്കുവയ്ക്കണമെന്ന് ശിവസേന ആവശ്യപ്പെടുന്നു.
ഒക്ടോബര്‍ 29: എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവയ്ക്കാനാവില്ലെന്ന് ബി.ജെ.പി.
നവംബര്‍ 1: എന്‍.സി.പിയും കോണ്‍ഗ്രസും പ്രതിപക്ഷത്തു തന്നെയിരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നും അജിത് പവാര്‍.
നവംബര്‍ 9: സര്‍ക്കാര്‍ രൂപീകരിക്കാന്‍ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചു. പിറ്റേന്ന് മറുപടി നല്‍കാന്‍ ഗവര്‍ണറുടെ നിര്‍ദേശം.
നവംബര്‍ 10: സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബി.ജെ.പി. തുടര്‍ന്ന് രണ്ടാമത്തെ ഘടകകക്ഷിയായ ശിവസേനയ്ക്ക് ക്ഷണം. രാത്രി ഏഴരയ്ക്കകം മറുപടി നല്‍കണമെന്ന് ഗവര്‍ണര്‍.
നവംബര്‍ 11: കോണ്‍ഗ്രസ്, എന്‍.സി.പി പിന്തുണക്കത്തുകള്‍ ഇല്ലാതെ ഗവര്‍ണറെ ശിവസേന സംഘം കണ്ടു. സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ സമ്മതിച്ചില്ല. മൂന്നാമത്തെ കക്ഷിയായ എന്‍.സി.പിയെ ക്ഷണിച്ചു.
ശിവസേനയുടെ ഏക കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജിവച്ചു.
നവംബര്‍ 12: പിന്തുണ തെളിയിക്കാന്‍ എന്‍.സി.പിക്കു നല്‍കിയ സമയം തീരും മുന്‍പേ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ. കേന്ദ്ര മന്ത്രി സഭ ശുപാര്‍ശ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. നിയമസഭ മരവിപ്പിക്കാന്‍ നിര്‍ദേശം.
നവംബര്‍ 13: പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മാത്രം ശിവസേനയുമായി സഖ്യത്തിന് കോണ്‍ഗ്രസ് എന്‍.സി.പി തീരുമാനം.
നവംബര്‍ 18: സോണിയ ഗാന്ധി ശരദ് പവാര്‍ കൂടിക്കാഴ്ച. ശിവസേനയുടെ എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബെഞ്ചിലേക്ക്.
നവംബര്‍ 20: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പാവാര്‍ കൂടിക്കാഴ്ച.
നവംബര്‍ 21: ശിവസേനയുള്‍പ്പെട്ട ബി.ജെ.പി ഇതര സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനു കോണ്‍ഗ്രസ് എന്‍.സി.പി നേതൃ യോഗത്തില്‍ പ്രാഥമിക ധാരണ. സഖ്യത്തിന് മഹാവികാസ് അഘാടി (മഹാ പുരോഗമന സഖ്യം) എന്ന പേര് നല്‍കാന്‍ തീരുമാനം.
നവംബര്‍ 22: ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കാന്‍ മഹാസഖ്യത്തില്‍ ധാരണ.
നവംബര്‍ 23: പുലര്‍ച്ചെ 5.47 രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്യുന്നു.
എന്നാല്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചതിനെതിരേ മഹാസഖ്യം സുപ്രിം കോടതിയെ സമീപിക്കുന്നു.
നവംബര്‍ 24: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നാവിസിനെ ക്ഷണിച്ച രേഖ, പിന്തുണ അവകാശപ്പെട്ട് ഫ്ഡനാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് എന്നിവ ഹാജരാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് സുപ്രിം കോടതി ആവശ്യപ്പെടുന്നു.
നവംബര്‍ 25: രേഖ പിരിശോധിച്ച് വിധി പറയുന്നത് ഇന്നലത്തേക്ക് മാറ്റി.
ഉപമുഖ്യമന്ത്രി അജിത് പവാര്‍ പങ്കാളിയായ കേസുകള്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് കേസുകള്‍ അന്വേഷണം മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി ) റദ്ദാക്കുന്നു.
രാത്രി ഒന്‍പത്: ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നതിനെ വെല്ലുവിളിച്ച് മഹാസഖ്യത്തിലെ 162 എം.എല്‍.എമാരെ അണിനിരത്തി കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന ശക്തിപ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."