മഹാ നാടകം ഇന്നലെ
രാവിലെ
10: 39 ഇന്ന് വൈകിട്ട് അഞ്ചിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി.
11: 00 സുപ്രിം കോടതി വിധിയില്‍ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് സംതൃപ്തരാണെന്നും ഭരണഘടന ദിനത്തില്‍ ഭരണഘടനയെ ബഹുമാനിച്ചെന്നും പൃഥ്വിരാജ് ചൗഹാന്‍
11: 03 ബി.ജെ.പിയുടെ രാഷ്ട്രീയ കളികള്‍ക്ക് അന്ത്യമെന്ന് എന്‍.സി.പി.
11: 22 സത്യത്തെ തകര്‍ക്കാനാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
11: 32 മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ അനധികൃത ഇടപെടലിനെതിരേ പാര്‍ലമെന്റിലെ സംയുക്ത സമ്മേളനം കോണ്‍ഗ്രസും ശിവസേനയും ബഹിഷ്‌കരിക്കുന്നു.
11:46 മുംബൈയിലെ വിധാന്‍ ഭവനിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നു.
11:50 സുപ്രിം കോടതി വിധി തിരിച്ചടിയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് നലിന്‍ കോഹ്‌ലി.
12: 07 മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് 162 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേന നേതാവ് എക്‌നാഥ് ഷിണ്ഡെ.
12: 18 വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രത്യാശ പ്രകടിപ്പിക്കുന്നു.
1: 18 വൈകിട്ട് നടക്കുന്ന ബി.ജെ.പി യോഗത്തില്‍ എത്തിച്ചേരാന്‍ എം.എല്‍.എമാരോട് പാര്‍ട്ടി ആവശ്യപ്പെടുന്നു. ഫഡ്‌നാവിസ് യോഗത്തില്‍ അഭിസംബോധന ചെയ്യും.
2: 17 മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
3: 16 ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് യോഗത്തില്‍ അടുത്ത അഞ്ച് വര്‍ഷം ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കാന്‍ ധാരണയായെന്ന് സഞ്ജയ് റാവത്ത്.
3: 18 അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് സഞ്ജയ് റാവത്ത്.
3:42 അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നു.
3: 44 മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്ന് ഫ്ഡനാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു.
4: 41 ഗവര്‍ണര്‍ക്ക് ഫഡ്‌നാവിസ് രാജി സമര്‍പ്പിക്കുന്നു.
5:05 പൊതുമിനിമം പദ്ധതിയുടെ അടിസ്ഥാനത്തില്‍ ശിവസേന, എന്‍.സി.പിയുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സോണിയ ഗാന്ധിയുടെ അംഗീകാരം.
5:17 ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളാംബ്കറെ ഗവര്‍ണര്‍ പ്രോടേം സ്പീക്കറായി നിയമിച്ചു.
5:52 പ്രോടേം സ്പീക്കറായി കാളിദാസ് കൊളാബ്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.
6:31 ഇന്ന് രാവിലെ എട്ടിന് പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശാരിയുടെ നിര്‍ദേശം
6:39 എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബൈയിലെ ട്രിഡന്റ് ഹോട്ടലില്‍ എത്തിച്ചേരുന്നു.
7:11 ശരദ് പവാര്‍ ട്രിഡന്റ് ഹോട്ടലില്‍ എത്തുന്നു.
7:17 മഹാ സഖ്യത്തിന് സംയുക്ത യോഗം.
7:33 പുതിയ സഖ്യത്തിന് മഹാ വികാസ് അഖാഡി എന്നുള്ള പേര് നല്‍കണമെന്ന തീരുമാനം പാസാക്കുന്നു.
7:50 ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവണമെന്നാണ് മുഴുവന്‍ അംഗങ്ങളുടെയും ആവശ്യമെന്ന് എന്‍.സി.പി നേതാവ് ജയന്ത് പാട്ടീല്‍
7:54 മഹാസഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞടുക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."