HOME
DETAILS

'തനിക്കെന്നും അവഗണന മാത്രം' വികാരാധീനനായി ഗെയ്ല്‍

  
backup
November 27 2019 | 07:11 AM

%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d

 


ജൊഹന്നസ്ബര്‍ഗ്: കുട്ടിക്രിക്കറ്റില്‍ എന്നും ബാറ്റ് കൊï് ചരിത്രം കുറിക്കുന്ന ക്രിസ് ഗെയിലിനെയാണ് ഇന്നലെ വരെ ലോക ക്രിക്കറ്റ് പ്രേമികള്‍ അടുത്തറിയാന്‍ ശ്രമിച്ചത്. എന്നാല്‍ ക്രിക്കറ്റ് ലീഗുകളില്‍ ഓരോ ബാറ്റിങ് വെടിക്കെട്ടിലൂടെയും ഇതിഹാസ താരമാവുമ്പോഴും അതിന് പിന്നാമ്പുറം നേരിടുന്ന വെല്ലുവിളികളെ ഓര്‍ത്ത് തുറന്നടിച്ചിരിക്കുകയാണ് ഈ വിന്‍ഡീസ് കൊടുങ്കാറ്റ്.
ബാറ്റിങ് വെടിക്കെട്ടിലൂടെ ബൗളര്‍മാരുടെ പേടിസ്വപ്നമായ ശേഷമെല്ലാം അവഗണനയുടെ വിങ്ങിപ്പൊട്ടലുകള്‍ ഓര്‍മിച്ചെടുക്കുന്ന നിമിഷങ്ങളാണ് നിലവില്‍ താരം പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഓരോ ക്രിക്കറ്റ് പ്രേമികളുടേയും ആവേശമാവുകയും അതോടൊപ്പം മറുവശത്തുള്ള ബൗളര്‍മാരുടെ മുട്ടിടിപ്പിക്കാന്‍ പ്രേരകമാവുകയും ചെയ്യുന്ന താരം, എന്നാല്‍ നേട്ടങ്ങള്‍ ഓരോന്നും കൊയ്‌തെടുത്തിട്ടും തനിക്കു അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ലെന്ന നിരാശയുമായാണ് രംഗത്തെത്തിയത്.
നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി ടി20 ലീഗിലും അവഗണന നേരിട്ടതോടെയാണ് തന്റെ അനുഭവങ്ങള്‍ ഓരോന്നായി ചികഞ്ഞെടുത്തത്. ലീഗില്‍ താരമടങ്ങിയ ജോസി സ്റ്റാര്‍സ് ഷ്വാനേ പാര്‍ട്ടന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. വിതുമ്പലോടെ ലോക ഫ്രാഞ്ചൈസിക്കെതിരേ തുറന്നടിച്ചായിരുന്നു പരാമര്‍ശത്തിന്റെ തുടക്കം.
ഫ്രാഞ്ചൈസി ലീഗുകളില്‍ വെറും രïോ മൂന്നോ മത്സരങ്ങള്‍ കൊï് മാനേജ്‌മെന്റുകള്‍ തന്റെ പ്രകടനം അളക്കാന്‍ തുടങ്ങും. ഇവിടെ തനിക്ക് തിളങ്ങാനായില്ലെങ്കില്‍ അതോടെ സമാധാനം കെടുകയും താന്‍ ടീമിന്റെ ബാധ്യതയായി മാറുകയും ചെയ്യും. പിന്നാലെ വഴക്കും തുടങ്ങും. ഇത് ഒരു ടീമിന്റെ കാര്യമല്ല, വ്യത്യസ്ത ലീഗുകളില്‍ താന്‍ നേരിട്ട അനുഭവമാണ്. തന്നിലൂടെ ആ ടീം എന്താണ് നേടിയതെന്ന് വിമര്‍ശകര്‍ ശ്രദ്ധിക്കുന്നില്ല.
ക്രിക്കറ്റ് പ്രേമികളല്ല, മറിച്ച് പല വിഭാഗങ്ങളിലുള്ളവര്‍ തന്നെ വിമര്‍ശിക്കാന്‍ മാത്രം മത്സരിക്കുകയാണെന്ന് ഗെയ്ല്‍ കുറ്റപ്പെടുത്തി. കളിക്കാര്‍, മാനേജ്‌മെന്റുകള്‍, മാനേജ്‌മെന്റ് മേധാവികള്‍, ബോര്‍ഡ് മെംബര്‍മാര്‍ തുടങ്ങി താന്‍ ഇതുവരെ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസികളിലെല്ലാം ഇത്തരത്തില്‍ വിമര്‍ശകര്‍ ഉïായിട്ടുïെന്ന് 40കാരനായ ഗെയ്ല്‍ തുറന്നടിച്ചു.
ഗെയ്‌ലിന്റെ കരിയര്‍ അവസാനിച്ചു, കളിക്കാന്‍ ഗെയ്‌ലിനു മൂഡില്ല, ഗെയ്‌ലാണ് ഏറ്റവും മോശം താരം തുടങ്ങി വിമര്‍ശകര്‍ തന്നെ ആക്രമിച്ചു കൊïിരിക്കുകയാണ്. എന്നാല്‍ ഇവയെയെല്ലാം മറികടക്കാന്‍ തനിക്കായിട്ടുï്. ഇത്തരത്തിലുള്ള ആക്രമങ്ങളെല്ലാം പ്രതീക്ഷിച്ചു തന്നെയാണ് താന്‍ കളി തുടരുന്നതെന്നും ഗെയ്ല്‍ വിശദമാക്കി.
ഈ പരാമര്‍ശത്തോടെ എംസാന്‍സി ലീഗില്‍നിന്ന് പിന്‍മാറിയിരിക്കുകയാണ് ഗെയ്ല്‍. താരത്തിന്റെ ടീമായ ജോസി സ്റ്റാര്‍സിന് ഇതുവരെ കളിച്ച ആറു മത്സരങ്ങളിലും പരാജയമായിരുന്നു ഫലം.
ഗെയ്‌ലും നിരാശാജനകമായ പ്രകടനമാണ് ടീമിനു വേïി കാഴ്‌വച്ചത്. ആറ് ഇന്നിങ്‌സുകളില്‍നിന്ന് വെറും 101 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞുള്ളൂ.
അവസാന കളിയില്‍ 54 റണ്‍സ് ഗെയ്ല്‍ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. കരിയറില്‍ അദ്ദേഹത്തിന്റെ 400ാമത് ടി20 മത്സരം കൂടിയായിരുന്നു ഇത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  7 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  7 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  7 days ago