വെബ്സൈറ്റ് തകരാറ്; പ്രീമെട്രിക് സ്കോളര്‍ഷിപ്പിനായി ആളുകള്‍ നെട്ടോട്ടത്തില്‍
മേപ്പാടി: ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസറലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയാതെ ആളുകള്‍ വലയുന്നു. വെബ് സൈറ്റിന്റെ തകരാറാണ് അപേക്ഷകരെ കുഴക്കുന്നത്. അപേക്ഷ നല്കാന് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി ആളുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ കയറി ഇറങ്ങുകയാണ്. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള അവസാന തിയതി നാളെ അവസാനിക്കും. ആദ്യമായി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31 ആണ്. എന്നാല്‍ വെബ്സൈറ്റിന്റെ തകരാര്‍ മൂലം അപേക്ഷിക്കാനും പുതുക്കാനും കഴിയാതെ വിഷമിക്കുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്ക്ക്ഗ്രേഡ് നേടിയിരിക്കണം. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. നിരവധി തവണ അക്ഷയ സെന്ററുകളിലും സ്വകാര്യ ഇന്റര്‍നെറ്റ് കഫേകളിലും മറ്റും കയറി നിരവധി ആളുകളാണ് അപേക്ഷ പുതുക്കാനാവാതെ നിരാശരായി മടങ്ങുന്നത്. വെബ്സൈറ്റിന്റെ പ്രശ്നം പരിഹരിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ദുരിതം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."