മുന്നറിയിപ്പ് ബോര്‍ഡുകൊണ്ടും ഫലമില്ല; മാലിന്യ നിക്ഷേപം പഴയപടി
പൊഴുതന: മുന്നറിയിപ്പ് ബോര്‍ഡുകൊണ്ടും ഫലമില്ല, മാലിന്യ നിക്ഷേപം തഥൈവ. പൊഴുതന പഞ്ചായത്തിലാണ് ഈ സ്ഥിതി വിശേഷം. പഞ്ചായത്തിലെ അച്ചൂര്‍ മൊയ്തീന്‍ പാലത്തിനുസമീപം മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കാന്‍ പഞ്ചായത്ത് ചുറ്റുമതില്‍ നിര്‍മിച്ച് പരിസരത്ത് മുന്നറിയിപ്പ് ബോര്‍ഡ് വെച്ചെങ്കിലും റോഡിലും മതിലിനോട് ചേര്‍ന്നും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. വര്‍ഷങ്ങളായി നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മതില്‍പണി പൂര്‍ത്തീകരിച്ചത്.
ഇപ്പോള്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും, വീടുകളില്‍ നിന്നും ഒഴിവാക്കുന്ന മാലിന്യം വരെ വൈത്തിരി മുതല്‍ പൊഴുതന വരെയുള്ള റോഡിലും, റോഡിനിരുവശവുമായി വലിച്ചെറിയുകയാണ്. ആളൊഴിഞ്ഞ ഭാഗങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യം തെരുവുനായ്ക്കള്‍ കടിച്ച് റോഡിലിടുന്നതും പ്രദേശവാസികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്.
ദുര്‍ഗന്ധം വമിച്ച് ഇതിലൂടെയുള്ള യാത്രയും ദുരിതമയമായി. മറ്റു സ്ഥലങ്ങളില്‍ നിന്നു വരെ വാഹനങ്ങളിലടക്കം കോഴിവേസ്റ്റടക്കമുള്ള മാലിന്യങ്ങളുമായെത്തി മൊയ്തീന്‍ പാലത്തിന് സമീപത്തെ പാതയോരത്തും പുഴകള്‍ക്ക് സമീപത്തും റോഡിനിരുവശവും നിക്ഷേപിക്കുന്നത് പതിവാണ്.
പാതയോരങ്ങളിലെ കാട് വെട്ടുകയും മാലിന്യമിടുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുകയും ചെയ്താല്‍ ഈയവസ്ഥക്ക് ശാശ്വത പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."