HOME
DETAILS

പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിക്കു കൂട്ട് അവഗണന ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എക്‌സ്‌റേ, ലാബ് പ്രവര്‍ത്തനവും നിലച്ചു

  
backup
August 07 2016 | 23:08 PM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d



പയ്യന്നൂര്‍: സാധാരണക്കാരായ രോഗികളുടെ ആശ്രയമായ പയ്യന്നൂര്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയെ അധികൃതര്‍ തീര്‍ത്തും അവഗണിക്കുന്നു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയും ഡോക്ടര്‍മാരെ നിയമിക്കാതെയും ആശുപത്രിയെ തകര്‍ക്കാനാണ് നീക്കമെന്ന ആരോപണം ഇതിനകം ശക്തമായി കഴിഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയോടു വലിയ അവഗണന ഉണ്ടായതെന്നും ആരോപണമുണ്ട്.
    22 ഡോക്ടര്‍മാര്‍  ആവശ്യമുള്ള  ആശുപത്രിയില്‍ നിലവില്‍ 12 പേര്‍ മാത്രമാണുള്ളത്. വിവിധ ചുമതലകള്‍ വഹിക്കുന്നതും വകുപ്പ് തല യോഗങ്ങളും കാരണം ഇതില്‍ തന്നെ പലരും എല്ലാ ദിവസവും ആശുപത്രിയില്‍ എത്തുന്നുമില്ല. മുന്‍ കാലങ്ങളെ അപേക്ഷിച്ച് മൂന്നൂറു മുതല്‍ അഞ്ഞൂറു വരെയാണ് ഒ.പി യിലെത്തുന്ന രോഗികളുടെ ശരാശരി എണ്ണം. ഇപ്പോള്‍ പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പെരുകിയതോടെ ഒ.പി അഞ്ഞൂറിനും മുകളിലാണ്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ ആശുപത്രി അധികൃതരും രോഗികളും തമ്മിലുള്ള വാക്കേറ്റവും പതിവാണ്.
ആശുപത്രിയില്‍ നേരത്തെ ഉണ്ടായിരുന്ന ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ മാറിപ്പോയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ പകരം പുതിയ ഡോക്ടറെ നിയമിച്ചില്ല. ദൂര സ്ഥലങ്ങളില്‍ നിന്നു പോലും രോഗികള്‍ ഇവിടെ എത്താറുണ്ടായിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്ന നേത്ര, ദന്ത വിഭാഗവും ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. എക്‌സ്‌റേ, ലാബ് പ്രവര്‍ത്തനം നിലച്ചിട്ടു നാളേറെയായി. ആവശ്യമായ കെട്ടിട സൗകര്യമുണ്ടെങ്കിലും ഇതൊന്നും രോഗികള്‍ക്ക് ഉപയോഗപ്രദമായ നിലയിലേക്ക് മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതു സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a minute ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  39 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago