കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; മകളുടെ മുമ്പില്‍ വച്ച് പിതാവിന് ദാരുണാന്ത്യം
കായംകുളം: കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്ക്. കീരിക്കാട് തെക്ക്, കളത്തൂര്‍ തറയില്‍ അബ്ദുല്‍ ലത്തീഫ് (കൊട്ട ലത്തീഫ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെ ഐക്യ ജംഗ്ഷനില്‍ ആയിരുന്നു അപകടം. ശബരിമലയില്‍ പോയി മടങ്ങി വന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കടക്ക് സമീപം നിന്ന അബ്ദുല്‍ ലത്തീഫിനെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സമീപമുള്ള മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയായ മകളെ കാണാന്‍ എത്തിയതായിരുന്നു ലത്തീഫ്. മകളുടെ കണ്‍മുന്നില്‍ വെച്ചാണ് ലത്തീഫിനെ കാര്‍ ഇടിച്ച്. തലക്കേറ്റ പരിക്ക് ആണ് മരണത്തിന് കാരണം. മരുന്ന് വാങ്ങാന്‍ എത്തി കടയുടെ മുന്നില്‍ സ്‌കൂട്ടറില്‍ നിന്ന വെള്ളാലയ്യത്ത് സല്‍മാന്‍ (22), ലത്തീഫിനോടൊപ്പം നിന്ന കീരീക്കാട് തെക്ക് തണ്ടത്ത് വിജയപ്രസാദ് (55), ലോട്ടറി കടയിലെ ജീവനക്കാരി വള്ളികുന്നം വിളയില്‍ തെക്കതില്‍ ഉഷ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
രുക്കേറ്റ വിജയപ്രസാദിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണമ്പള്ളി ഭാഗം ചേലപ്പുറത്ത് തുണ്ടില്‍ തമ്പിയുടെ ഉടമസ്ഥതയിലുള്ള ശ്രീ ദുര്‍ഗ ലക്കി സെന്ററിന്റെ ഒരു ഭാഗവും ഷംനാദിന്റെ മൊബൈല്‍ കടയുടെ ഭാഗവും ഇടിയുടെ അഘാതത്തില്‍തകര്‍ന്നിട്ടുണ്ട്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ഉറങ്ങി പോയതാണ് അപകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യ. കുഞ്ഞുമോള്‍ മക്കള്‍: ലസീജ, ഹസീന, ഹുസൈന്‍ (പൊടി മോന്‍) മരുമക്കള്‍: ത്വല്‍ഹത്ത് (ഗ്ലോബല്‍ എഡ്യൂമാര്‍ട്ട് കായംകുളം)ഷാമോന്‍ (സൗദി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."