ഭൗമസൂചികപദ്ധതി കര്‍ഷകരെ ആത്മവിശ്വാസമുള്ളവരാക്കും: മന്ത്രി
തൃശൂര്‍: ലോക കാര്‍ഷിക വിപണിയില്‍ മത്സരിക്കാന്‍ കേരളത്തിലെ കര്‍ഷകരെ പ്രാപ്തമാക്കുകയാണ് ഭൗമസൂചികപദ്ധതി പ്രാപ്തമാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഓരോ കാര്‍ഷിക വിളകള്‍ക്കും മേല്‍ അത് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന് പരിപൂര്‍ണ ആധിപത്യം നല്‍കുന്നതാണ് ഭൗമസൂചികപദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരിയുടെ ഭൗമസൂചിക സംരക്ഷണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറേനട പണിക്കേഴ്‌സ് ഹാളില്‍ നടന്ന ഏകദിന ശില്‍പശാല മന്ത്രി ഉദ്ഘാടനം ചെയ്തു. നാടന്‍ വിത്തുകളുടെ പ്രചരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഇതിനായി വെജിറ്റബില്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന് പ്രത്യേകം ചുമതല നല്‍കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി 26 ഇനം പരമ്പരാഗത പച്ചക്കറി വിത്തുകള്‍ വി.എഫ്.പി.സി.കെ പുറത്തിറിക്കും. ആദ്യഘട്ടം എന്ന നിലയില്‍ ആറ് നാടന്‍ വിത്തിനങ്ങള്‍ പുറത്തിറക്കും. നാടന്‍ വിത്തുകള്‍ ആര്‍ക്കും വിട്ടു കൊടുക്കാന്‍ കഴിയില്ല. നാടന്‍ ഇനങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വ്യക്തമായ ആസൂത്രണത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഗവേഷണരീതിയിലടക്കം മാറ്റങ്ങള്‍ വന്നു തുടങ്ങി. പരമ്പരാഗത കൃഷി വികസന യോജനയുടെ ഭാഗമായി 619 ക്ലസ്റ്ററുകള്‍ തുടങ്ങും. രാസകൃഷി രീതിയിലേക്ക് പോകാതെ പരമ്പരാഗത കൃഷി രീതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയായി. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ പൊട്ടുവെള്ളരിയുടെ വിത്തുകൈമാറി. ലോഗോ മത്സരത്തിന്റെ സമ്മാനദാനം മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. കാര്‍ഷിക സര്‍വകലാശാല ഐ.പി.ആര്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. സി.ആര്‍ എല്‍സി പദ്ധതി വിശദീകരിച്ചു. മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കാലിക്കറ്റ് സര്‍വകലാശാല എ.ഡി.ആര്‍ ഡോ. ആശ ശങ്കര്‍ സ്വാഗതവും മാള കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ഷെര്‍ലി എ.എഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."