ഖഷോഗി വധം: കുറ്റാരോപിതരെ വിട്ടുനല്‍കണമെന്ന് തുര്‍ക്കി
അങ്കാറ: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ വധത്തില്‍ കുറ്റാരോപിതരായ മുഴുവന്‍ പേരെയും വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു തുര്‍ക്കി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് സഊദിയോട് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
അര്‍ജന്റീനയില്‍ ജി-20 ഉച്ചകോടി കഴിഞ്ഞു മടങ്ങവേയാണ് ഖഷോഗി വധം ഉര്ദുഗാന് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. സംഭവത്തില്‍ 11 സഊദി പൗരന്മാര്ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. ഖഷോഗി വധം ലോകത്തിനുള്ള പരീക്ഷണമാണ്. സഊദി രാജഭരണകൂടത്തിനു ക്ഷതംവരുത്താന് താന്‍ താല്പര്യപ്പെടുന്നില്ല. എന്നാല്‍, സംഭവത്തില്‍ നടപടി കൈക്കൊള്ളാന്‍ അവര്‍ തയാറാകണമെന്നും ഉര്ദുഗാന് ആവശ്യപ്പെട്ടു.
ജി-20 ഉച്ചകോടിയില്‍ ഖഷോഗി വധം കാര്യമായ ചര്‍ച്ചയ്ക്കു വന്നതുപോലുമില്ലെന്നും ഉര്ദുഗാന് കുറ്റപ്പെടുത്തി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ മാത്രമാണ് വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍, അതിനുമേല്‍ കാര്യമായ ചര്‍ച്ചയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."