ഇന്ത്യ - നേപ്പാള്‍ ക്രിക്കറ്റ് പരമ്പരയില്‍ കളിക്കാന്‍ മലയാളിയും
തിരുവനന്തപുരം: ഡിസംബര്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന ഇന്ത്യ നേപ്പാള്‍ പരമ്പരയ്ക്കായുള്ള കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരുവനന്തപുരം സ്വദേശി ബി. വിഷ്ണുവിനെ തിരഞ്ഞെടുത്തു. ബി 1 കാറ്റഗറി കളിക്കാരനായ വിഷ്ണു തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്.
കാണ്‍പൂരിലും ഡെറാഡൂണിലും നടക്കുന്ന ഇന്ത്യന്‍ നേപ്പാള്‍ പരമ്പരയില്‍ മൂന്ന് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളുമാണുള്ളത്. ഈയിടെ കൊച്ചിയില്‍ നടന്ന നാഗേഷ് ട്രോഫി ലീഗ് മത്സരങ്ങളില്‍ വിഷ്ണു നടത്തിയ ബാറ്റിങ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പ്. കാഴ്ച പരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ കളിക്കാരനാണ് വിഷ്ണുവെന്ന് ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡിന്റെ ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."