വ്യാപാരി വ്യവസായി ഏകോപന സമിതി: നസിറുദ്ദീന്‍ വീണ്ടും പ്രസിഡന്റ്
കോഴിക്കോട്: വാശിയേറിയ മത്സരത്തിനൊടുവില്‍ ടി.നസിറുദ്ദീന്‍ വീണ്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 27 കൊല്ലത്തിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നസിറുദ്ദീനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. കോഴിക്കോട് വ്യപാര ഭവനില്‍ നടന്ന ഇലക്ഷനില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രനെ 10 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നസിറുദ്ദീന്‍ തോല്‍പ്പിച്ചത്.
526 പേര് വോട്ട് ചെയ്തതില്‍ നസിറുദ്ദീന്‍ 267ഉം രാമചന്ദ്രന് 257 വോട്ടും ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. രാജു അപ്സരയെ ജനറല്‍ സെക്രട്ടറിയായും ദേവസ്യാ മേച്ചേരിയെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മാരിയില്‍ കൃഷ്ണന് നായര്‍ (വര്‍ക്കിങ് പ്രസിഡന്റ്), കെ. അഹമ്മദ് ഫരീഫ്, പി.എ.എം. ഇബ്രാഹിം, എം.കെ. തോമസുകുട്ടി, കെ.വി. അബ്ദുല്‍ ഹമീദ് (വൈസ്. പ്രസിഡന്റുമാര്‍) എ.ജെ. ഷാജഹാന്, ബാബു കോട്ടയില്‍, എ.എം.എ ഖാദര്‍, കെ. സേതുമാധവന്, അബ്ദുല്‍ ഖാദര്‍, ജി. ഗോപകുമാര്‍ (സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."