ഖത്തറിനെതിരേ കൂടുതല്‍ ഉപരോധത്തിന് സഖ്യരാജ്യങ്ങള്‍
മനാമ: ഖത്തറിനെതിരേയുള്ള ഉപരോധം കൂടുതല്‍ കര്‍ശനമാക്കാന്‍ സഊദി സഖ്യരാജ്യങ്ങള്‍ തീരുമാനിച്ചു. ഇന്നലെ മനാമയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാലേ ഖത്തറുമായി ചര്‍ച്ചയുള്ളൂവെന്ന നിലപാടിലാണ് ഇവര്‍. എന്നാല്‍ സഖ്യ രാജ്യങ്ങളുടെ ആവശ്യം ഖത്തര്‍ പലതവണ തള്ളിയതാണ്.
മനാമയില്‍ നടന്ന യോഗത്തില്‍ സഊദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈന്‍ വിദേശകാര്യ മന്ത്രിമാരാണ് പങ്കെടുത്തത്.
ഇറാനുമായുള്ള ബന്ധത്തെ തുടര്‍ന്ന് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ജൂണ്‍ അഞ്ചിനാണ് അഞ്ച് അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.
ഖത്തറിന്റെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമായിരിക്കും ഇനി ഏര്‍പ്പെടുത്താന്‍ പോകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായി കുവൈത്ത്, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങള്‍ പലതവണ ശ്രമിച്ചെങ്കിലും പ്രശ്ന പരിഹാരമായിട്ടില്ല.
രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കാത്ത ഏതു ചര്‍ച്ചയ്ക്കും തയാറാണെന്ന് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."