HOME
DETAILS

ബീഹാറിലെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ശരത് യാദവ്

  
backup
July 31 2017 | 08:07 AM

sarath-yadav-response

ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ്‌കുമാര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണത്തിലേറിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ജെ.ഡി.യു നേതാവ് ശരത് യാദവ്.ബീഹാറിലെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയി. ബീഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്തത് ഇതിനുവേണ്ടിയായിരുന്നില്ല. ഈ തീരുമാനം എനിക്ക അംഗീകരിക്കാനാവില്ലെന്നും ശരത് യാദവ് പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ശരത് യാദവ് ബി.ജെ.പിക്കെതിരേ ശക്തമായ ആരോപണങ്ങളുന്നയിച്ചിരുന്നു. പനാമ രേഖകളില്‍ പേരുകള്‍ ഉന്നയിച്ചവര്‍ക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ച കള്ളപ്പണം എത്രയാണ് തിരിച്ചുകൊണ്ടു വന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ജെ.ഡി.യുവുമായി ആര്‍.ജെ.ഡിക്കുണ്ടായിരുന്ന മഹാസഖ്യം തകര്‍ത്തെറിഞ്ഞ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നിതീഷ്‌കുമാറിനെതിരേ നേരത്തെ തന്നെ ജെ.ഡി.യു നേതാക്കള്‍ ശക്തമായ അമര്‍ഷവുമായി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ശരദ് യാദവും രംഗത്തുവന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago