ഐ.എസില്‍ നിന്ന് അലെപ്പോ പിടിച്ചെടുത്ത് സിറിയന്‍ റിബലുകള്‍
അലെപ്പോ: ജിഹാദികളും സിറിയയിലെ റിബലുകളും ചേര്‍ന്ന് ഐ.എസില്‍ നിന്ന് അലെപ്പോ പിടിച്ചെടുത്തു. റഷ്യന്‍ സൈനികര്‍ അലെപ്പോയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. അറബുകളും കുര്‍ദുകളും ചേര്‍ന്ന പടിഞ്ഞാറന്‍ മുന്നണിയാണ് അലപ്പോ പിടിച്ചെടുത്തത്.
രണ്ട് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അലെപ്പോ പിടിച്ചെടുക്കാനായത് എന്നത് വിജയത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ സൈന്യത്തെ മറികടന്നാണ് വിമതര്‍ അലെപ്പോ പിടിച്ചെടുത്തത്.
സൈനിക അക്കാദമിയുടെ ധാരാളം ആയുധങ്ങളും പീരങ്കികളും ശേഖരിച്ചു വെച്ച സ്‌കൂളിന്റെ നിയന്ത്രണവും അവര്‍ ഏറ്റെടുത്തതായി സിറിയന്‍ മനുഷ്യവകാശ നിരീക്ഷകന്‍ പറഞ്ഞു. റിബലുകളും ഇസ്‌ലാമിസ്റ്റുകളും ജിഹാദികളും ചേര്‍ന്ന മുന്നണി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പല ജില്ലകളും പിടിച്ചെടുത്തിട്ടുണ്ട്.
അമേരിക്കയുടെ സഹായത്തോടെ സിറിയന്‍ ജനാധിപത്യ ശക്തികള്‍ ഐ.എസിന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. റിബല്‍ ശക്തികള്‍ വളര്‍ച്ച പ്രാപിക്കുന്നത് സിറിയയില്‍ ഐ.എസിന്റെ സ്വാധീനം കുറയുന്നതിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."