HOME
DETAILS
MAL
ഇന്ധന നികുതിയില്‍ സര്‍ക്കാരിനു കഴിഞ്ഞവര്‍ഷം ലഭിച്ചത് 7050 കോടി രൂപ
backup
December 03 2018 | 14:12 PM
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാന സര്‍ക്കാരിന് ഇന്ധന നികുതിയില്‍ ലഭിച്ചത് 7050 കോടി രൂപയെന്ന് തോമസ് ഐസക്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എല്‍ദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് 17.97 രൂപയും ഡീസലിന് 14.22 രൂപയും നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നു. ഇത്തരത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് പെട്രോള്‍ നികുതിയിനത്തില്‍ നിന്ന് 3226.99 കോടി രൂപയും ഡീസലില്‍ നിന്ന് 3823.30 കോടി രൂപയുമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."