HOME
DETAILS

ചരിത്ര നീക്കം; 2032ലെ ഒളിംപിക് ആതിഥ്യമരുളാന്‍ ഇന്ത്യ

  
backup
December 03 2018 | 19:12 PM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-2032%e0%b4%b2%e0%b5%86-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95

 


ന്യൂഡല്‍ഹി: 2032 ലെ ഒളിംപിക്‌സ് വേദി ഇന്ത്യക്ക് വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റി രംഗത്ത്. ഇതിനായി ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റി അധികൃതര്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര ഇത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചീഫ് തോമസ് ബാക്കുമായി ഈ വര്‍ഷം തുടക്കത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ജന. സെക്രട്ടറി രാജീവ് മെഹ്തയും മറ്റു മൂന്ന് അംഗങ്ങളും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഈ ആവശ്യവുമായി അധികൃതരെ സന്ദര്‍ശിച്ചപ്പോള്‍ എത്രയോ മുമ്പ് തന്നെ ഇന്ത്യക്ക് ഒളിംപിക്‌സ് നടത്താമായിരുന്നു എന്ന മറുപടിയാണ് ലഭിച്ചതെന്ന് മെഹ്ത പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലുമായിരിക്കും വേദി ഒരുക്കുക. ആദ്യമായാണ് ഇന്ത്യയില്‍ ഒളിംപിക്‌സ് വേണമെന്ന ആവശ്യവുമായി അധികൃതര്‍ രംഗത്തെത്തുന്നത്. 2022ല്‍ 2032ലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമെന്നും 2025ല്‍ വേദി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യ, ചൈന, ആസ്‌ത്രേലിയ, ദക്ഷിണ കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ആവശ്യവുമായി രംഗത്തുണ്ട്. ഈ മാസം 22ന് നടക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago
No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago