HOME
DETAILS

തദ്ദേശസ്ഥാപനങ്ങള്‍ കിതയ്ക്കുന്നു

  
backup
November 28 2019 | 19:11 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%a4%e0%b4%af

കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ നാലുമാസം മാത്രമിരിക്കെ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തിലും നികുതി പിരിവിലും ഏറെ പിറകില്‍.
സാമ്പത്തിക വര്‍ഷത്തിലെ എട്ടുമാസത്തിനിടെ പദ്ധതി നിര്‍വഹണം ഇതുവരെ 32 ശതമാനം മാത്രം പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ നികുതി ഇനത്തില്‍ 24 ശതമാനമാണ് ഇതുവരെ പരിച്ചെടുത്തത്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം 6882.97 കോടിയുടെ പദ്ധതികളാണ് പൂര്‍ത്തിയാക്കാനുള്ളത്. ഇവയില്‍ എട്ടു മാസമായിട്ടും 2265.43 കോടിയുടെ (32.91ശതമാനം) പദ്ധതികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
2569.99 കോടിയുടെ 11,145 ബില്ലുകള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നുണ്ട്.
ഇവകൂടി പൂര്‍ത്തീകരിച്ചാല്‍ പ്രവൃത്തികള്‍ 37.34 ശതമാനമാകും. ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതി നിര്‍വഹണത്തില്‍ മുന്നില്‍.
ഇതുവരെ ബ്ലോക്കുകള്‍ 38.5 ശതമാനം പദ്ധതികളും പൂര്‍ത്തിയാക്കി. ഗ്രാമപഞ്ചായത്തുകള്‍ 36.04 ശതമാനവും നഗരസഭകള്‍ 29.72 ശതമാനവുമാണ് പൂര്‍ത്തീകരിച്ചത്.
കോര്‍പ്പറേഷനുകള്‍ 25.46 ശതമാനവും ജില്ലാപഞ്ചായത്തുകള്‍ 25.68 ശതമാനവും പൂര്‍ത്തിയാക്കി. ജില്ലാ അടിസ്ഥാനത്തില്‍ കണ്ണൂര്‍, വയനാട്, ഇടുക്കി എന്നിവയാണ് മുന്‍നിരയില്‍. എറണാകുളവും കാസര്‍കോടും ഏറെ പിന്നിലുമാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1591.80 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കേണ്ടത്. ഇതില്‍ 385.68 കോടി രൂപ (24.23ശതമാനം)യാണ് ഇതിനകം പിരിച്ചെടുത്തത്.
1206.12 കോടി രൂപ പിരിച്ചെടുക്കാനുള്ളതാണ്. മുന്‍കൂര്‍ നികുതിയായി 3.01 കോടിരൂപയും ലഭിച്ചിട്ടുണ്ട്.
നികുതി പിരിവില്‍ നഗരസഭകളും കോര്‍പ്പറേഷനുകളുമാണ് ഏറ്റവും പിറകില്‍. നഗരസഭകള്‍ 12.97 ശതമാനവും കോര്‍പ്പറേഷനുകള്‍ 12.77 ശതമാനവുമാണ് ഇതുവരെ പിരിച്ചെടുത്തത്. എന്നാല്‍ ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം 47.44 ശതമാനം നികുതിയും പിരിച്ചെടുത്തിട്ടുണ്ട്.
നഗരസഭകള്‍ 620.04 കോടിയാണ് പിരിച്ചെടുക്കേണ്ടത്. ഇതില്‍ 79.17 കോടിയാണ് പിരിച്ചെടുത്തത്. ശേഷിക്കുന്ന 540.87 കോടി പിരിച്ചെടുക്കാനുണ്ട്. കോര്‍പ്പറേഷനുകള്‍ 448.29 കോടി രൂപ പിരിച്ചെടുക്കാനുണ്ട്.
ഇതില്‍ ആകെ 58.14 കോടി രൂപയാണ് പിരിച്ചെടുത്തത്. ഗ്രാമപഞ്ചായത്തുകള്‍ 523.6 പരിച്ചെടുക്കാനുണ്ടായിരുന്നു. ഇതില്‍ 248.37 പിരിച്ചെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago