എന്‍.ജി.ഒ യൂനിയന്‍ ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു
തൊടുപുഴ: ആര്.എസ്.എസ്-ബി.ജെ.പി ഹര്‍ത്താല്‍ മറവില്‍ എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി.
തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തില്‍ ചേര്‍ന്ന യോഗം എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ഡി. ബിനില്‍, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം ടി.എം സുബൈര്‍, ജോബി ജേക്കബ്, കെ.എസ് ജാഫര്‍ഖാന്‍ സംസാരിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗം എന്‍.ജി.ഒ യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഡോ.വി.ബി വിനയന്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗം വി.എസ് ജ്യോതി, സി.എസ് മഹേഷ്, സി.ബി ഹരികൃഷ്ണന് സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നീനാ ഭാസ്കരന്, ടി.ജി രാജീവ്, പി.എന്‍ ബിജു, ജി. ഷിബു, എം.ശിവാനന്ദന്, വൈ. അഷറഫ്, കെ. സുരേഷ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."