കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, നാട്ടുകാര്‍ക്ക് 80 ശതമാനം സര്‍ക്കാര്‍ ജോലി, ഒരു രൂപക്ക് ചികിത്സ- ജനഹിതം മുന്‍നിര്‍ത്തി മഹാ വികാസ് അഘാഡിയുടെ പൊതുമിനിമം പദ്ധതി
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനഎന്‍.സി.പികോണ്‍ഗ്രസ് സഖ്യം, മഹാ വികാസ് അഘാഡിയുടെ പൊതുമിനിമം പദ്ധതികള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളല്‍, നാട്ടുകാര്‍ക്ക് 80 ശതമാനം സര്‍ക്കാര്‍ ജോലി, എല്ലാ താലൂക്കുകളിലും ഒരു രൂപക്ക് ചികിത്സ തുടങ്ങി ജനഹിതം മുന്‍നിര്‍ത്തിയുള്ളതാണ് പദ്ധതി.
ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, എന്‍.സി.പിയുടെ ജയന്ത് പാട്ടീല്‍, നവാബ് മാലിക് എന്നിവര്‍ ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിവലാണ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്. ഭരണഘടന അനുശാസിക്കുന്ന മതേതരമൂല്യം സഖ്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് നാലുപേജ് വരുന്ന പദ്ധതി പ്രസ്താവിക്കുന്നു. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് തിരിച്ചടിയാവുന്ന വിധത്തിള്ള തര്‍ക്ക സാധ്യതയുള്ള വിഷയങ്ങളില്‍ മൂവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും സഖ്യം വ്യക്തമാക്കുന്നു.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളല്‍ എത്രയും പെട്ടെന്നു നടപ്പാക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മഹാ വികാസ് അഘാഡി ഉറപ്പു നല്‍കി. വിളകള്‍ക്ക് ഇന്‍ഷുറന്‍സ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലയിടല്‍ എന്നിങ്ങനെ കര്‍ഷകപ്രിയ പദ്ധതികളും നടപ്പിലാക്കും.
കൂടാതെ, സംസ്ഥാനത്തുടനീളം എല്ലാ താലൂക്കുകളിലും ഒരു രൂപക്ക് ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്കുകള്‍, എല്ലാ ജില്ലകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളേജുകളും എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുമെന്നും മഹാ വികാസ് അഘാഡി പറഞ്ഞു.
വനിതകളുടെ സുരക്ഷ ഉറപ്പാക്കല്‍ പ്രഥമ പരിഗണനയാണെന്ന് മഹാ വികാസ് അഘാഡി പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലുകള്‍, അങ്കണവാടികളിലെ സേവികമാരുടെ പ്രതിഫലം കൂട്ടല്‍ തുടങ്ങിയവയും പദ്ധതികളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ, ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചേരിമേഖലകളിലെ അര്‍ഹരായവര്‍ക്ക് 500 ചതുരശ്ര അടിയിലുള്ള സൗജന്യവീട്, വ്യവസായം ആകര്‍ഷിക്കാന്‍ പരമാവധി ആനുകൂല്യങ്ങള്‍, ഐ.ടി മേഖലയില്‍ കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ നയപരമായ മാറ്റങ്ങള്‍, എസ്.ടി, ധന്‍കര്‍, ഒ.ബി.സി വിഭാഗങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് പദ്ധതി, സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാക്കേജ് തുടങ്ങിയ പദ്ധതികളും വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."