പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാറിന്റെ ഒളിച്ചുകളി: പി. ഉബൈദുല്ല എം.എല്‍.എ
മലപ്പുറം: പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് മോഹിപ്പിച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ കാര്യത്തോടടുത്തപ്പോള്‍ ഒളിച്ചു കളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി. ഉബൈദുല്ല എം.എല്‍.എ കുറ്റപ്പെടുത്തി. സ്റ്റേറ്റ് എപ്ലോയീസ് യൂണിയന് (എസ്.ഇ.യു) മലപ്പുറം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിഷേധം ശക്തമായപ്പോള്‍ പുന:പരിശോധനാ കമ്മിറ്റി രൂപീകരിച്ചെങ്കിലും, ഒന്നര വര്‍ഷമായിട്ടും ഒരു യോഗം കൂടാനുള്ള സംവിധാനം പോലും നല്‍കാതെ നോക്കുകുത്തിയാക്കുകയാണ് ചെയ്യുന്നത്. വിദ്യാലയങ്ങളുടെ ഹൈടെക് പ്രഖ്യാപനം ഇരുട്ടു കൊണ്ട് ഓട്ടയടക്കല്‍ മാത്രമാണെന്ന് ബത്തേരി സംഭവത്തോടെ പൊതുജനത്തിന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡണ്ട് പി. അഷറഫ് അധ്യക്ഷത വഹിച്ചു.'വെല്ലുവിളികളെ അതിജയിക്കാം ,സിവില്‍ സര്‍വ്വീസിനെ വീണ്ടെടുക്കാം' എന്ന ഈ വര്‍ഷത്തെ സമ്മേളന പ്രമേയത്തെ അതികരിച്ച് കൊണ്ട് സംസ്ഥാന പ്രസിഡണ്ട് എ.എം അബൂബക്കര്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി .സമ്മേളനത്തില്‍ വെച്ച് സംസ്ഥാന സിവില്‍ സര്‍വ്വീസ് കായികമേളയില്‍ മെഡല്‍ നേടിയ ജീവനക്കാരെ അനുമോദിച്ചു. മണ്ഡലം ട്രഷറര്‍ പി.അബ്ദുല്‍ ലത്തീഫ്, മുന്‍ വൈസ്പ്രസിഡന്റ് വി.ഉസ്മാന് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.സംസ്ഥാന സെക്രട്ടറി ആമിര്‍ കോഡൂര്‍ സംഘടനാ സന്ദേശം നല്കി. ജനറല്‍ സെക്രട്ടറി സി.പി അബ്ദുല്‍ നാഫിഹ് സ്വാഗതം ആശംസിച്ചു.വി.പി സമീര്‍, മുനീര്‍ റഹ്മാന്, സലീം ആലിക്കല്‍ ,എന്‍.കെ അഹമ്മദ്,സി.അബ്ദുല്‍ ഷരീഫ്, അബ്ദു റഹിമാന്‍ മുണ്ടോടന്‍, സാദിഖ് വെള്ളില, അന്‍വര്‍ ജുമാന്.വി.എം, മുഹമ്മദ് റിയാസ്.സി.പി, സാജിത പാലേംപടിയന്‍, സുബൈദ,എസ്.എം.എ തങ്ങള്‍, ഉമ്മര്‍ മുല്ലപ്പള്ളി, മുഹമ്മദ് ഹാഷിം.കെ.പി, കുഞ്ഞി മുഹമ്മദുട്ടി, മുഹമ്മദ് റിയാസ്.ടി, നാസര്‍ പൂവത്തി, ഷനോജ്.പി, ഹാരിസ്, മുഹമ്മദ് മുഹിയുദ്ധീന് വി, മുഹമ്മദ് സൈത്.കെ, മുഹമ്മദ് മുസ്തഫ.കെ എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ പി.അബ്ദുല്‍ ലത്തീഫ് നന്ദി പ്രകാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."