ശ്രീകാര്യം കൊലക്കേസ്: മന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം: എം.എ വാഹിദ്
തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് കഴക്കൂട്ടം മുന്‍ എം.എല്‍.എ എം.എ വാഹിദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഉള്‍പ്പെടെയുള്ളവരുടെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കണം. വേണമെങ്കില്‍ തന്റെയും കോള്‍ ലിസ്റ്റ് പരിശോധിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വാഹിദ് വ്യക്തമാക്കി. പ്രതികളെ കോണ്‍ഗ്രസക്കാനും മുന്‍ എം.എല്‍.എയായ തന്റെ ഗുണ്ടകളായി ചിത്രീകരിക്കാനുമാണ് സി.പി.എം ശ്രമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും താന്‍ ബന്ധപ്പെട്ടിട്ടില്ല. തനിക്കെതിരെ ചാനലിനും മറ്റുമായി സി.പി.എം നേതാക്കള്‍ നടത്തിയ അടിസ്ഥാന രഹിതപരമാര്‍ശങ്ങള്‍ പിന്‍വലിക്കണം. പ്രതികള്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. മുഖ്യപ്രതി തെരെഞ്ഞെടുപ്പ് കാലത്ത് കഴക്കൂട്ടം മണ്ഡലത്തിലെ ഇടവക്കോട് ബൂത്തില്‍ സി.പി.എമ്മിന്റെ ചുമതലക്കാരനായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കൃത്യത്തിന് പിന്നിലുള്ള ഗൂഢാലോചനയെ കുറിച്ച് സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും എം.എ വാഹിദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."