മില്‍മ ഐ.എസ്.ഒ 22000:2005 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ സ്ഥാപനമായ മില്‍മയുടെ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്റെ കീഴിലുള്ള തിരുവനന്തപുരം ഡയറിക്ക് ഭക്ഷ്യസുരക്ഷാ മാനദണ്ഡം നടപ്പാക്കിയതിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ 22000:2005 ലഭിച്ചു.
ഈവര്‍ഷം ഫെബ്രുവരി മാസത്തില്‍ നടന്ന ഓഡിറ്റിങിലാണ് തിരുവനന്തപുരം ഡയറി അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. രാജു തിരുവനന്തപുരം ഡയറിക്ക് വേണ്ടി ഐ.ആര്‍.ക്യു.എസ്സില്‍ നിന്നും ഏറ്റുവാങ്ങി.
ക്ഷീരമേഖലയില്‍ പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി മില്‍മ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അടുത്ത ഒരു വര്‍ഷത്തിനകം പാലിന്റെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് അദ്ദേഹം അറിയിച്ചു.
ദേശീയ ക്ഷീരവികസന ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ കൊല്ലം ജില്ലയില്‍ ഒരു പുതിയ ഓട്ടോമാറ്റഡ് ഡയറി തുടങ്ങുവാന്‍ വേണ്ടുന്ന സഹായം എന്‍.ഡി.ഡി.ബി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേഖലായൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അദ്ധ്യക്ഷനായി.
മേഖല യൂനിയന്‍ ഡയറക്ടര്‍ മുത്തിക്കാവു ദിവാകരന്‍, മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സുരേഷ് ചന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മില്‍മ മാനേജിങ് ഡയറക്ടര്‍ പുഗഴേന്തി, ക്ഷീരവികസന വകുപ്പു ഡയറക്ടര്‍ ഏബ്രഹാം ടി. ജോസഫ്, മേഖല യൂനിയന്‍ ഡയറക്ടര്‍മാരായ എസ്. അയ്യപ്പന്‍ നായര്‍, എസ്. ഗിരീഷ് കുമാര്‍, ടി. സുശീല, ട്രേഡ് യൂനിയന്‍ നേതാക്കളായ വി. ഭുവനചന്ദ്രന്‍ നായര്‍, എ. ഹരികുമാര്‍, ജെ. ബോബന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."