HOME
DETAILS

തസ്തികമാറ്റ നിയമനം: കണ്ണടച്ച് പ്ലസ്ടു ഡയരക്ടറേറ്റ്

  
backup
August 08 2016 | 18:08 PM

%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3

തിരുവനന്തപുരം: പ്ലസ് ടു അധ്യാപകരുടെ തസ്തികമാറ്റ നിയമനത്തില്‍ പ്ലസ് ടു ഡയരക്ടറേറ്റിന് ഗുരുതരമായ അനാസ്ഥ. ഹൈസ്‌കൂള്‍, യു.പി അധ്യാപകരില്‍ നിന്ന് എച്ച്.എസ്.എസിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനായി ഒടുവില്‍ അപേക്ഷ വിളിച്ചത് 2011 നവംബര്‍ 30നാണ്. 2012 മാര്‍ച്ചിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് 2014 സെപ്റ്റംബറില്‍ ഏറെ പേര്‍ക്കു നിയമനം ലഭിച്ചു. എന്നാല്‍ രണ്ടണ്ടു മാസം കൊണ്ടണ്ടു തീര്‍ക്കേണ്ടണ്ടിയിരുന്ന എന്‍.ജെ.ഡി(നോട്ട് ജോയിനിങ് ഡ്യൂട്ടി) നിയമനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കിയില്ല. 2011 നവംബറിനു ശേഷം പൂര്‍ണ യോഗ്യത നേടിയവര്‍ക്കുകൂടി അപേക്ഷിക്കാന്‍ കഴിയുന്നവിധത്തില്‍ അപേക്ഷ വിളിക്കാനുള്ള ഒരുക്കവും എങ്ങുമെത്തിയില്ല.

  മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന തസ്തികമാറ്റ നിയമന പ്രക്രിയയാണ് അനന്തമായി നീളുന്നത്. സുവോളജിക്ക് 18 എന്‍.ജെ.ഡി ഒഴിവുള്ള കാര്യംപോലും കഴിഞ്ഞദിവസമാണത്രെ ശ്രദ്ധയില്‍പെട്ടത്.

 ചട്ടപ്രകാരം ജൂനിയര്‍ തസ്തികയില്‍ മാത്രമാണ് എച്ച്.എസ്,യു.പി വിഭാഗക്കാര്‍ക്ക് അവകാശമുള്ളത്. സീനിയര്‍ തസ്തികയ്ക്ക് ആവശ്യമായ ഡി.പി.സിക്കുള്ള കാലതാമസം ഒഴിവാക്കാനുമാകും.

സെറ്റ് അഥവാ എച്ച്.എസില്‍ 10 വര്‍ഷം സര്‍വിസുള്ളവര്‍ക്കായി തസ്തികമാറ്റ നിയമനത്തിനുള്ള അപേക്ഷ വിളിക്കാനുള്ള ഒരുക്കവും ഒന്നുമായില്ല. ജോലികള്‍ നടക്കുന്നുവെന്ന പല്ലവിയാണ് ഒന്നര വര്‍ഷത്തിലേറെയായി കേള്‍ക്കുന്നത്. സെറ്റ് അഥവാ എച്ച്.എസില്‍ 10 വര്‍ഷം സര്‍വിസുള്ളവര്‍ക്കാണ് തസ്തികമാറ്റ അവസരം. സെറ്റ് ഇല്ലാതെ സര്‍വിസില്‍ കയറുന്നവര്‍ പൂര്‍ണയോഗ്യത നേടുന്നത് സെറ്റ് ജയിക്കുന്ന തിയതിയില്‍ മാത്രമാണ്. സെറ്റ് ജയിക്കാതെ 10 വര്‍ഷം തുടരുന്നവര്‍ക്ക് അതിനിടെ ഒട്ടേറെ തവണ സെറ്റ് എഴുതാന്‍ അവസരം ലഭിക്കുന്നുണ്ടണ്ട്. അതുപയോഗിക്കാതെ 10 വര്‍ഷ ആനുകൂല്യത്തിന് ശ്രമിക്കുന്നു.

സെറ്റ് ഇല്ലാതെ ഹൈസ്‌കൂളില്‍ കയറുന്നവര്‍ക്ക് സര്‍വിസ് പ്രവേശന തിയതിക്കു പകരം അവര്‍ പൂര്‍ണയോഗ്യത നേടുന്ന സെറ്റ് റിസല്‍ട്ട് തിയതി അഥവാ എച്ച്.എസില്‍ 10 വര്‍ഷം തികയുന്ന തിയതി മാത്രം യോഗ്യതാ തിയതിയായി നല്‍കുന്നതു മുന്‍കാലത്തുണ്ടണ്ടായ അനാവശ്യ വ്യവഹാരങ്ങളും കാലതാമസവും ആവര്‍ത്തിക്കുന്നതു തടയാനാകുമെന്നു വിദഗ്ധര്‍ ചൂണ്ടണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  24 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  37 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago