അഫ്ഗാനില്‍ ഷെല്ലാക്രമണത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം
തൃക്കരിപ്പൂര്‍: അഫ്ഗാനില്‍ ഷെല്ലാക്രമണത്തില്‍ ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കരിപ്പൂര്‍ ടൗണിലെ എന്‍.പി മര്‍വാന്‍ (25) ആണ് അമേരിക്കന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ 24ന് കൊല്ലപ്പെട്ടതായി പിതാവിന് വിവരം ലഭിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അഫ്ഗാനില്‍നിന്ന് പടന്ന സ്വദേശി അഷ്ഫാഖ് മജീദിന്റെ ടെലിഗ്രാം സന്ദേശം മര്‍വാന്റെ പിതാവ് ഇസ്മാഈലിന് ലഭിച്ചത്. സന്ദേശം ഉടന്‍ എന്‍.ഐ.എ.ക്ക് കൈമാറി വൈകിട്ടോടെ സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ പടന്ന മേഖലയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ദുരൂഹ സാഹചര്യത്തില്‍ ഐ.എസിലേക്ക് പോയവരില്‍ ഒരാളാണ് മര്‍വാന്‍. 2016 മെയ് 22ന് കോഴിക്കോട്ടേക്ക് മത പഠനത്തിനെന്ന് പറഞ്ഞ് പോയതാണ്. പിന്നീട് മുംബൈ വഴി അഫ്ഗാനില്‍ എത്തുകയായിരുന്നു. ഇവരോടൊപ്പം പോയ പടന്നയിലെ ഹഫീസുദ്ദീന്‍ കഴിഞ്ഞ ജനുവരി 27നും പടന്ന വടക്കെപ്പുറത്തെ മുര്‍ഷിദ് അഹമ്മദ് ഏപ്രില്‍ 23നും പാലക്കാട്ടെ ഈസ 28നും അഫ്ഗാനില്‍ കൊല്ലപ്പെട്ടിരുന്നു.
2016 മെയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുന്നെന്ന് പറഞ്ഞ് വീട് വിട്ടവരാണ് ഐ.എസിലെത്തിയത്. പോയവരില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഇവരെല്ലാം അഫ്ഗാനിലെ തോറാബോറ നംഗര്‍ ഹാറിലാണന്ന് എന്‍.ഐ.എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. മര്‍വാന്‍ മൂന്ന് മാസം മുന്‍പ് വിദേശ യുവതിയെ വിവാഹം ചെയ്തതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഒരാഴ്ച മുന്‍പ് നടന്ന ഷെല്ലാക്രമണത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഞായറാഴ്ചയാണ് മര്‍വാന്റെ മൃതദേഹം കണ്ടെത്തി ഖബറടക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."