പറശ്ശിനിക്കടവിലെ പഴയ ടോള്‍ബൂത്ത് കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളം
തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ പി.ഡബ്യു.ഡിയുടെ ടോള്‍ബൂത്ത് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയതായി പരാതി. പറശ്ശിനിക്കടവ് പാലത്തിനു സമീപത്തുള്ള കെട്ടിടത്തില്‍ അനാശാസ്യ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന പരാതിയുമായാണ് നാട്ടുകാര്‍ രംഗത്തു വന്നത്. 1997ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാലത്തിനും അനുബന്ധ റോഡിനുമായി ഏര്‍പ്പെടുത്തിയ ടോള്‍പിരിവ് 2014ഓടെ അവസാനിപ്പിച്ചിരുന്നു. ഇതോടെ ഉപേക്ഷിക്കപ്പെട്ട നിലയിലുളള കെട്ടിടം സാമൂഹ്യ വിരുദ്ധര്‍ കൈയേറിയിരിക്കുകയാണ്. രണ്ടു മുറികളും ശുചിമുറിയും ഉള്‍പ്പെടെ വൈദ്യുതീകരിച്ച കെട്ടിടത്തിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച നിലയിലാണുള്ളത്. മുറികളില്‍ മദ്യക്കുപ്പികളും പായയും വസ്ത്രങ്ങളും ഉണ്ട്. രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കെട്ടിടം ഉപയോഗിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കെട്ടിടം ശരിയായ രീതിയില്‍ സംരക്ഷിച്ച് കച്ചവട ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്കുന്നതിനു തയാറാകുകയോ, അല്ലെങ്കില്‍ പൊളിച്ചു മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."