സലാലയിലെ വാഹനാപകടം: വിറങ്ങലിച്ച്് പള്ളിക്കല്‍ ഗ്രാമം
പള്ളിക്കല്‍: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സലാലയിലെ വാഹനാപകടവാര്‍ത്തയുടെ ഞെട്ടല്‍ മാറാതെ പള്ളിക്കല്‍ ഗ്രാമം. അപകടത്തില്‍മരിച്ചവരുടെ മയ്യിത്ത് സലാലയില്‍ ഖബറടക്കും. കൂടപ്പിറപ്പുകളെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത് കുടുംബാംഗങ്ങള്‍ വിതുമ്പുമ്പോള്‍ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാര്‍ പ്രയാസത്തിലാണ്.
പള്ളിക്കല്‍ ബസാറില്‍നിന്നു കക്കാട് കരിമ്പില്‍ സ്വദേശിയായ അമീര്‍ ഡോ. അഷ്‌റഫ് ഹാജിക്കൊപ്പം സലാലയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പോയതായിരുന്നു പള്ളിക്കല്‍ സ്വദേശികളായ പരുത്തിക്കോട് കുണ്ടില്‍ അസ്സൈനാരും ചേടക്കൂത്ത് ഉമ്മര്‍ ഹാജിയും.
ഡോ. അഷ്‌റഫ് ഹാജിയും അസ്സൈനാരും പള്ളിക്കല്‍ സ്വദേശി കാരപ്പറമ്പില്‍ അബ്ദുസലാമുമാണ് അപകടത്തില്‍ മരിച്ചത്. സലാലയില്‍ കഫ്തീരിയ നടത്തുന്ന അബ്ദുസ്സലാം നാട്ടില്‍നിന്നെത്തിയ തന്റെ നാട്ടുകാരോടൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കൂടെച്ചേര്‍ന്നതായിരുന്നു. സലാമിന്റെ കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ ഉമ്മര്‍ കോയ ഹാജി ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
സലാലയിലെ മീര്‍ബാദിനടുത്തുവച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞയുടനെ കത്തിയമരുകയായിരുന്നു.
മറിയുമ്പോള്‍ തന്നെ കാറിനു പുറത്തേക്ക് തെറിച്ചു വീണതിനാലാണ് ചെറിയ പരുക്കുകളോടെ ഉമ്മര്‍ കോയ ഹാജി രക്ഷപ്പെട്ടത്. മറ്റുള്ളവര്‍ ആളിക്കത്തുന്ന കാറിനുള്ളില്‍ കിടന്ന് വെന്ത് മരിക്കുകയായിരുന്നു.
തന്റെ സഹയാത്രികര്‍ കണ്‍മുന്നില്‍ വെന്ത് മരിക്കുന്നത് നേരില്‍ കണ്ട ഉമ്മര്‍ കോയ ഹാജി ആ ഞെട്ടലില്‍ നിന്നും ഇനിയും മോചിതനായിട്ടില്ല.
ഇയാള്‍ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒന്നര മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ കാണാനെത്തിയ അബ്ദസ്സലാം 22 ദിവസം മുന്‍പാണ് നാട്ടില്‍നിന്നു സലാലയിലേക്ക് തിരിച്ചു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."