പിഞ്ചുകുഞ്ഞിന്റെ മരണം: പിതാവ് അറസ്റ്റില്‍
തൊടുപുഴ: മൂന്നരമാസം പ്രായമായ പിഞ്ചുകുഞ്ഞ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മരിയാപുരത്ത് വാടകക്ക് താമസിക്കുന്ന പൂതക്കുഴിയില്‍ ശിവദാസിന്റെ മകന്‍ അനിലിനെ(37)യാണ് മൂന്നര മാസം പ്രായമുള്ള മകള്‍ അനാമികയെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് വന്ന അനില്‍ ഭാര്യ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കി. ഭാര്യയോടുള്ള ദേഷ്യത്തില്‍ ഇയാള്‍ കുട്ടി ഉറങ്ങിക്കിടന്നിരുന്ന തൊട്ടിലില്‍ പിടിച്ച് ശക്തിയായി തള്ളി. തൊട്ടില്‍ മുറിയിലെ കട്ടിളപ്പടിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകര്‍ന്ന് ചെവിയിലൂടെ രക്തം ഒഴുകി. ഈ സമയം മാനസിക വൈകല്യമുള്ള ഭാര്യ ഗ്രീഷ്മ ഭീതിമൂലം അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചെറുതോണി ഗാന്ധിനഗര്‍ കോളനിയിലെ സ്വന്തം വീട്ടിലേക്ക് പോയി. അനില്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ വിവരം വിളിച്ചറിയിച്ച ശേഷം കുട്ടിയെ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."